Trending

താമരശ്ശേരി ചുരത്തില്‍ കാറും ലോറിയും കൂട്ടി ഇടിച്ച് നാല് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്ക്

താമരശ്ശേരി: ചുരത്തില്‍ കാറും ലോറിയും കൂട്ടി ഇടിച്ച് നാല് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്ക്. എളേറ്റില്‍ വട്ടോളി സ്വദേശി പനച്ചി കുന്നുമ്മൽ അസീസ് (38), മക്കളായ നജ ഫാത്തിമ (7), ഫാത്തിമ സന്‍ഹ (10), മുഹമ്മദ് ഇര്‍ഫാന്‍ (3), അസീസിന്റെ ഭാര്യാ സഹോദരന്‍ ഉണ്ണികുളം വള്ളിയോത്ത് സ്വദേശി ഷംസീര്‍ (38), മകള്‍ നൈഫ ഫാത്തിമ (7) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 


ഇന്ന് രാവിലെ 11 മണിയോടെ അടിവാരത്തിന് മുകളിലായിരുന്നു അപകടം. വയനാട് ചുണ്ടയില്‍ നിന്നും മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച കാറും ചുരം കയറുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.

Previous Post Next Post
3/TECH/col-right