എളേറ്റിൽ:ഇന്ന് രാവിലെ താമരശ്ശേരി ചുരത്തില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവരിൽ ഒരു കുട്ടി മരിച്ചു. എളേറ്റിൽ വട്ടോളി - ഒഴലക്കുന്ന് പനച്ചി കുന്നുമ്മൽ അബ്ദുൽ അസീസിന്റെ മകൾ നജ ഫാത്തിമ (7) ആണ് മരണപ്പെട്ടത്.
മാതാവ്: സുഹറ. സഹോദരങ്ങൾ:ഫാത്തിമ സൻഹ, മുഹമ്മദ് ഇർഫാൻ, നിയ ഫാത്തിമ.
ഒഴലക്കുന്ന് വാദി ഹുസ്ന AMLP സ്കൂളിൽ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിനിയായിരുന്നു.
ഖബറടക്കം ഇന്ന് (08-12-2020) ഉച്ചക്ക് 1:30 ന് ഒഴലക്കുന്ന് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Tags:
ELETTIL NEWS