22വർഷക്കാലം എളേറ്റിൽ പോസ്റ്റ്മാൻ ആയി സേവനമനുഷ്ടിച് വിരമിച്ച വാസുവേട്ടനെ ചളിക്കോട് പ്രെദാശത്തിന് വേണ്ടി ചളിക്കോടെന്സ് വാട്സാപ്പ് കൂട്ടായ്മ ആദരിച്ചു.മൊമെന്റൊയും കൂട്ടായ്മയിലെ അംഗങ്ങൾ സ്വരൂപ്പിച്ച തുകയും കൈമാറി.
നജീദ് മൂത്തേടത് അധ്യക്ഷനായ പരിപാടി മുൻ വാർഡ് മെമ്പർ ശ്രീജ സത്യൻ ഉദ്ഘടനം ചെയ്തു മൊമെന്റോ കൈമാറി. ചളിക്കോട് പ്രേദേശത്തെ മുതിർന്ന കച്ചവടക്കാരായ മൂസാക്കായി ബേക്കറി ബാബുവേട്ടൻ എന്നിവർ ചേർന്ന് ചെക്ക് കൈമാറി.
തുടർന്ന് മുഹമ്മദ് മൂത്തേടത്, സഖാവ് ചാത്തുക്കുട്ടി, ഉസൈൻമാസ്റ്റർ എംപി, ഗഫൂർ മൂത്തേടത്, മുജീബ് മാസ്റ്റർ, എംകെസി പുതിയോട് എന്നിവർ ആശംസ അറീച്ച് സംസാരിച്ചു.സ്ഥാനാർഥികളായ കെപി വിനോദ്, ഷാജി ടി കെ എന്നിവർ വോട്ടഭ്യർത്ഥന നടത്തി സംസാരിച്ചു.
തുടർന്ന് വാസുവേട്ടൻ മറുപടി പ്രസംഗം നടത്തി.ചടങ്ങിൽ ഗഫൂർ പിസി സ്വാഗതവും ,അമീർ നന്ദിയും പറഞ്ഞു . സത്യൻ സിപി പരിപാടിക്ക് നേതൃത്വം നൽകി.
Tags:
ELETTIL NEWS