Trending

വമ്പിച്ച വിജയമായി പന്നിക്കോട്ടൂരിലെ ബിരിയാണി ചലഞ്ച്

പന്നിക്കോട്ടൂർ: ബാവാട്ടി ചാലിൽ അബ്ദുൽസലാമിന് വൃക്ക മാറ്റി വെക്കുന്നതിനു ധനസമാഹരണം നടത്താൻ വേണ്ടി സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് വമ്പിച്ച വിജയമായി. എളേറ്റിൽ വാദിഹുസ്ന ഗ്രൗണ്ടിൽ തയ്യാറാക്കിയ വലിയ പന്തലിലാണ് ബിരിയാണി വെച്ചു വിളമ്പിയത്. അഞ്ച് പാചക സംഘങ്ങൾ ചേർന്ന്  പതിനെട്ടായിരം ബിരിയാണിയാണ് ഉണ്ടാക്കിയത്. കണ്ടെയ്നറിൽ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുകയും ചെയ്തു.

മുപ്പത്തഞ്ച് ലക്ഷം രൂപ സമാഹരിക്കുക എന്ന ലക്ഷ്യത്തിലാണ്  ഒരു വർഷം മുമ്പ് നിലവിൽ വന്ന കമ്മിറ്റി പ്രവർത്തനമാരംഭിച്ചത്. എന്നാൽ കോവിഡ് മൂലം ആളുകളെ സമീപിച്ച് ധനശേഖരണം നടത്താൻ സാധിക്കാതെ വന്നപ്പോൾ ബിരിയാണി ചലഞ്ച് എന്ന പുതിയ പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു. 

വലിയ ആവേശത്തോടെയാണ്  പൊതുജനങ്ങൾ സ്വീകരിച്ചത്. ജാതി മത രാഷ്ട്രീയ വിത്യാസം പരിഗണിക്കാതെ യാണ് ഈ കൂട്ടായ്മ പ്രവർത്തിച്ചത്.  ബിരിയാണി തയ്യാറാക്കുന്നതിന് ആവശ്യമായ വസ്തുക്കൾ പലരും സംഭാവനയായി നൽകുകയായിരുന്നു. പാചകം, പാക്കിങ്ങ്, വിതരണം, മറ്റ് അനുബന്ധ പ്രവർത്തനങ്ങളെല്ലാം സേവന രീതിയിലായിരുന്നു. വിവിധ സന്നദ്ധ സംഘടനകളിൽ പ്രവർത്തിക്കുന്ന അഞ്ഞൂറോളം വളണ്ടിയർമാരാണ്  പ്രവർത്തികൾ ചെയ്തത്.

എൻ കെ അബ്ദുൽ സലാം, എൻ കെ മുഹമ്മദ് മുസ്ലിയാർ, പി ടി അഷ്റഫ്, ബിസി മജീദ്, സിറാജുദ്ദീൻ പന്നിക്കോട്ടൂർ, ബി സി സിറാജ്, കെ പി നൗഫൽ, ബി സി ഷമീർ, കെ ഷമീർ,  എന്നിവർ നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right