Trending

കെ ടെറ്റിന്‌ 27 വരെ അപേക്ഷിക്കാം

തിരുവനന്തപുരം:അധ്യാപക യോഗ്യതാ പരീക്ഷാ (കെ ടെറ്റ്) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓൺലൈൻ അപേക്ഷയും ഫീസും  https://ktet.kerala.gov.in വെബ്‌പോർട്ടൽവഴി  27 വരെ നൽകാം. എൽപി, യുപി, ഹൈസ്‌കൂൾ, സ്‌പെഷ്യൽ വിഭാഗം (ഭാഷ- യുപി തലം വരെ/ സ്‌പെഷ്യൽ വിഷയങ്ങൾ- ഹൈസ്‌കൂൾതലംവരെ) എന്നിവയിലാണ്‌ പരീക്ഷ. കാറ്റഗറി ഒന്ന്, രണ്ട് പരീക്ഷകൾ ഡിസംബർ 28നും കാറ്റഗറി മൂന്ന്, നാല് പരീക്ഷകൾ ഡിസംബർ 29നും സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടത്തും.
 

ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ ഓരോ കാറ്റഗറിക്കും 500 രൂപവീതവും എസ്‌സി/ എസ്ടി/ പിഎച്ച്/ ബ്ലൈൻഡ് വിഭാഗത്തിലുള്ളവർ 250 രൂപവീതവും അടയ്ക്കണം. ഓൺലൈൻ നെറ്റ്ബാങ്കിങ്‌, ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് എന്നിവ മുഖേന പരീക്ഷാഫീസ് അടയ്ക്കാം. 
 
ഓരോ കാറ്റഗറിയിലേയ്ക്കുമുള്ള യോഗ്യതയുടെ വിവരങ്ങൾ അടങ്ങിയ പ്രോസ്‌പെക്ടസ്, ഓൺലൈൻ രജിസ്‌ട്രേഷനുള്ള മാർഗനിർദേശങ്ങൾ എന്നിവ https://ktet.kerala.gov.in , www.keralapareekshabhavan.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. ഒന്നോ അതിലധികമോ കാറ്റഗറികളിൽ ഒരുമിച്ച് ഒരു തവണയേ അപേക്ഷിക്കാനാകൂ. 
 
അപേക്ഷ സമർപ്പിച്ച് ഫീസ് അടച്ചാൽ തിരുത്തലുകൾ അനുവദിക്കില്ല. ഹാൾടിക്കറ്റ് ഡിസംബർ 19 മുതൽ ഡൗൺലോഡ് ചെയ്യാം.

സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തിന് യോഗ്യതാ മാനദണ്ഡമായി ടെറ്റ് പരീക്ഷാ യോഗ്യത പരിഗണിക്കും.
Previous Post Next Post
3/TECH/col-right