Trending

എളേറ്റിൽ പി.ഒ.:പ്രിയപ്പെട്ട വാസു ഏട്ടന് യാത്ര മംഗളങ്ങൾ

1998 മെയ് 19  എളേറ്റിൽ പിഒ എന്ന പോസ്റ്റ്‌ ഓഫീസിൽ പോസ്റ്റ്‌മാന് ആയി ജോലിക്ക് വന്ന  വാസുദേവൻ നായർ എന്ന വാസുവേട്ടൻ നമ്മുടെ നാട്ടുകാരനായിട്ടു  22 വർഷം പിന്നിടുകയാണ്. നമ്മുടെ പ്രദേശത്തെ മരണപ്പെട്ടുപോയ നേതാക്കന്മാരായ പി പി മാസ്റ്റർ,  കെ വി മുസ്‌ലിയാർ,  രാമേട്ടൻ, പി മൊയ്തീൻ മുസ്‌ലിയാർ തുടങ്ങി നിരവധി ജനങ്ങൾ മുതൽ ഇന്നത്തെ  സ്കൂൾ കുട്ടികൾ വരെ  എല്ലാവരെയും ചെറുപുഞ്ചിരിയോടു കൂടി കണ്ടിരുന്നു.  പോസ്റ്റൽ വഴിയെത്തുന്ന വിവിധ പെൻഷൻ,  പാസ്പോർട്ട് ,ബാങ്ക്, പി എസ് സി യൂണിവേഴ്സിറ്റി എന്നിവയുടെ ലെറ്റേഴ്സ് നിങ്ങൾക്ക്  സമയാസമയങ്ങളിൽ നൽകിയ വാസുവേട്ടൻ പെൻഷൻ പോലും ലഭിക്കാത്ത ഈ ജോലി വളരെ തുച്ഛമായ വേതനം കൊണ്ട് സേവനം ചെയ്തു പോരുന്നു.

 
ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ തന്റെ കൈകളിലേന്തിയ മണിയോർഡർ,  പി എസ് സി അഡ്വൈസ്  മെമ്മോ കളും പാൻ കാർഡും  പാസ്പോർട്ടുകളുമായി  എളേറ്റിലിന്റെ കുന്നും മലകളും താണ്ടി നിറ പുഞ്ചിരിയുമായി നമ്മുടെ പൂമുഖത്തേക്ക് എത്തുന്ന വാസുവേട്ടൻ ഈ വർഷം ഒക്ടോബർ 31 ശനിയാഴ്ച  സർവീസിൽ നിന്നും പടിയിറങ്ങുകയാണ്.   
 
കോഴിക്കോട് ജില്ലയിലെ മാവൂർ,കായലം എന്ന പ്രദേശത്ത് താമസിക്കുന്ന വാസുവേട്ടന്  ഭാര്യയും രണ്ടു പെൺകുട്ടികളും ഉണ്ട് . കോവിഡ് കാരണം യാത്രാ സൗകര്യങ്ങൾ കുറവായതിനാൽ ശാരീരിക പ്രയാസങ്ങൾ അനുഭവിക്കുന്ന വാസുവേട്ടൻ   6 മാസമായി  കെ .സി ഇമ്പിച്ചിക്കോയ ഹാജിയുടെ നൂർ വാലിയിൽ  ആണ് താമസം.

പോസ്റ്മാൻ വാസു ഏട്ടന് ഒത്താശ റെസിഡൻഷ്യൽ  അസോസിയേഷൻ
യാത്രയയപ്പ് നൽകി.ഇസ്ഹാഖ് പൂക്കോട്ട്  അധ്യക്ഷത വഹിച്ചു. കെ.സി.സമദ് , മുജീബ്.സി .സി  എന്നിവർ ആശംസ അർപ്പിച്ചു. വാസു ഏട്ടൻ  മറുപടി പ്രസംഗം നടത്തി. ചടങ്ങിൽ തമ്മിസ് അഹമ്മദ് 
സ്വാഗതവും,അയ്യൂബ് പൂക്കോട്ട്  നന്ദിയും രേഖപ്പെടുത്തി  .
Previous Post Next Post
3/TECH/col-right