Trending

നബിദിനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് സമ്മാനമായി മാസ്‌കും സാനിറ്റൈസറും മൊബൈല്‍ ഫോണ്‍ സ്റ്റാന്റും

നരിക്കുനി:നബിദിനത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിനുള്ള സന്ദേശം നല്‍കി പുല്ലാളൂര്‍ വാദിബദര്‍ അധികൃതര്‍.വാദി ബദറിന് കീഴിലെ ഹയര്‍ സെക്കന്ററി മദ്‌റസയിലെ വിദ്യാര്‍ഥികള്‍ക്ക് നബിദിനത്തില്‍ സമ്മാനമായി നല്‍കിയത് മാസ്‌കും സാനിറ്റൈസറുമൊക്കെയാണ്.കൂടാതെ ഓണ്‍ലൈന്‍ ക്ലാസിന് വിദ്യാര്‍ഥികള്‍ക്ക് സഹായകമാവാന്‍ മൊബൈല്‍ ഫോണ്‍ സ്റ്റാന്റും നല്‍കിയിട്ടുണ്ട്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികളെയും ബോധവല്‍കരിക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഈ രീതിയില്‍ സമ്മാന വിതരണം നടത്തിയത്. സ്‌കൂളിലും മദ്‌റസയിലും എല്ലാ  വിഷയങ്ങള്‍ക്കുമായി ഓണ്‍ലൈന്‍ ക്ലാസുകള്‍ സജീവമായി നടക്കുന്നതിനിടയിലാണ് വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ സ്റ്റാന്റ് സമ്മാനമായി ലഭിക്കുന്നത്. മദ്‌റസയിലെ ഒന്നു മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകളിലായുള്ള  150 ഓളം വിദ്യാര്‍ഥികള്‍ക്ക് സമ്മാനം നല്‍കി. ഓണ്‍ലൈനായി മത്സരങ്ങള്‍ നടത്തി. ഭക്ഷണ വിതരണവും നടത്തി.


Previous Post Next Post
3/TECH/col-right