ദുബായ്:ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്റെ പുതിയ സവിശേഷതകൾ പങ്കിട്ട് അധികൃതർ. ദുബായിലെത്തുന്ന യാത്രക്കാർക്ക് സഹായവും സാന്ത്വനവുമായി വിമാനത്താവള സുരക്ഷാ വിഭാഗം സുസജ്ജമാണെന്നും പല തരം പ്രയാസങ്ങളിൽ വലയുന്നവരെ മാനുഷിക പരിഗണന നൽകി എയർപോർട്ട് സെക്യൂരിറ്റി വിഭാഗം ആത്മാർഥമായി സഹായിക്കുന്നുണ്ടെന്നും വ്യക്തമാക്കി.
ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ദുബായ് രാജ്യാന്തര വിമാനത്തിലെത്തുന്നവരുടെ ചലനങ്ങൾ ഒപ്പിയെടുക്കാൻ മൂവായിരം ക്യാമറകൾ മിഴിചിമ്മാതെയുണ്ട്. യാത്രാക്ലേശങ്ങൾ പരിഹരിക്കാനും ആവശ്യമായ സഹായങ്ങൾ നൽകാനും വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥരും സേവന സന്നദ്ധരാണ്. മറന്നുവച്ച വിലപിടിപ്പുള്ള വസ്തുക്കൾ യാത്രക്കാർക്ക് തിരിച്ചെത്തിക്കും.
നഷ്ടപ്പെട്ട രേഖകൾ, സ്വർണാഭരണങ്ങൾ എന്നിവ ഉടമകളുടെ വിശദാംശങ്ങൾ തേടിപ്പിടിച്ചാണ് ഏൽപ്പിക്കുന്നതെന്ന് ദുബായ് രാജ്യാന്തര വിമാനത്താവള സുരക്ഷാ വകുപ്പ് തലവൻ ബ്രി.അലി അതീഖ് ബ്ൻ ലാഹിജ് പറഞ്ഞു. കഴിഞ്ഞ വർഷം 38 ഇടപെടലുകൾ പൊലീസ് നടത്തിയിട്ടുണ്ട്.
കുട്ടികളെ വിമാനത്താവളത്തിൽ മറന്നുപോയവരുടെ കുറ്റകരമായ അശ്രദ്ധകൾക്ക് പിന്നാലെ ഓടേണ്ടി വരുന്നതും എയർപോർട്ട് പൊലീസിനാണ്. രോഗികളായ യാത്രക്കാർ ചിലപ്പോൾ വിമാനത്താവളത്തിൽ അവശരാകുന്ന അവസ്ഥയുമുണ്ട്. ഇവർക്ക് ആവശ്യമായ ഔഷധവും ചികിത്സയും നൽകേണ്ടി വരുന്നു.
Tags:
INTERNATIONAL