Trending

അധ്യാപികയെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

മുക്കം:കാരശ്ശേരി മരഞ്ചാട്ടിയിൽ അധ്യാപികയെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. മരഞ്ചാട്ടി പാലത്തോട്ടത്തിൽ ബിജുവിന്റെ ഭാര്യയും മരഞ്ചാട്ടി സെയ്ന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപികയുമായ ദീപ്തിയെ (40) ആണ് കഴിഞ്ഞ ദിവസം വൈകുന്നേരം കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക സമ്മർദം മൂലം ആത്മഹത്യചെയ്യുന്നുവെന്നാണ് കുറിപ്പിലുള്ളത്.

 
സംഭവത്തിൽ വിരലടയാള വിദഗ്ധരും ഫോറെൻസിക് സംഘവും പരിശോധന നടത്തുകയാണ്.മരഞ്ചാട്ടി തോട്ടുമുക്കം റോഡിൽ കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ ചുണ്ടത്തുംപൊയിലിന് സമീപം ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. കാറിൽനിന്ന് പുക ഉയരുന്നതുകണ്ട നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ദീപ്തിയെ കാറിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

ദീപ്തിയുടെ വീട്ടിൽനിന്ന് മൂന്നുകിലോമീറ്റർ അകലെയുള്ള പറമ്പിലാണ് കാർ കണ്ടെത്തിയത്. ഡ്രൈവിങ്സീറ്റിൽ സീറ്റ് ബെൽറ്റ് ഇട്ടനിലയിലായിരുന്നു മൃതദേഹം.കാറിന്റെ പിൻസീറ്റും ഡോർപാഡ് ഉൾപ്പെടെയുള്ള ഭാഗങ്ങളും കത്തിനശിച്ചിട്ടുണ്ട്. കാറിനകത്തുനിന്ന് മണ്ണെണ്ണയുടെ കുപ്പിയും തീപ്പെട്ടിയും കണ്ടെത്തിയിരുന്നു. ശരീരത്തിൽ പൊള്ളലേറ്റ പാടുകളുമുണ്ട്.
Previous Post Next Post
3/TECH/col-right