Trending

കോട്ടോപാറ കുടിവെള്ള പദ്ധതി:പരിഹാരമാകുന്നത് നൂറ് കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നം

എളേറ്റിൽ: വർഷങ്ങളായി കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റിൽ വട്ടോളി പതിനേഴ്, പതിനെട്ട് വാർഡിലെ കോട്ടോപ്പാറ നിവാസികളുടെ കുടിവെള്ള പ്രശ്നത്തിന്ന് ശാശ്വത പരിഹാരമാകുന്നു.ജില്ലാ പഞ്ചായത്തിന്റെ ഇരുപത് ലക്ഷം ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. വർഷത്തിൽ ആറ് മാസവും താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് കുടിവെള്ളം എത്തിച്ചാണ് ക്ഷാമം പരിഹരിക്കുന്നത്. 

 
ലക്ഷം വീട് കോളനി അടങ്ങുന്ന ചെങ്കുത്തായ കുന്നിൻ പ്രദേശത്തേക്ക് വെള്ളം എത്തിക്കൽ ഏറെ പ്രയാസമാണ്. നിലവിൽ വേനൽക്കാലത്ത് ഗ്രാമപഞ്ചായത്തും സന്നദ്ധ സംഘടനകളും വാഹനങ്ങളിൽ എത്തിക്കുന്ന കുടിവെള്ളവും ഇവർ ആശ്രയിക്കാറുണ്ട്. 
 
പദ്ധതിയുടെ കിണർ ചെറ്റക്കടവ് തോടിനു സമീപത്താണ് നിർമ്മിക്കുന്നത്.പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ എം.എ ഗഫൂർ നിർവഹിച്ചു. വാർഡ് മെമ്പർ റജ്ന കുറുക്കാംപൊയിൽ അദ്ധ്യക്ഷയായി. 
 
ബ്ലോക് പഞ്ചായത്ത് മെമ്പർ സി.ടി വനജ, മുഹമ്മദ് മാസ്റ്റർ, മു ജീബ് ചളിക്കോട്, അബ്ബാസ്കോട്ടെപ്പാറ, ഹനീഫ, അസയിനാർ ഹാജി, ജനാർദ്ധനൻ നായർ, മുഹമ്മദ്, ഷമീം, മജീദ് കൊട്ടോ പാറ, സുധ തുടങ്ങിയർ സംബന്ധിച്ചു.

Previous Post Next Post
3/TECH/col-right