കോഴിക്കോട്:പട്ടിക വിഭാഗങ്ങളുടെ ഭവന നിർമ്മാണം ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയത് കൊണ്ട് കഴിഞ്ഞ 2 വർഷമായി അർഹതപ്പെട്ട ദലിത് വിഭാഗങ്ങളുടെ ഭവനമെന്ന സ്വപ്നം സർക്കാർ തച്ചുതകർത്തിരിക്കയാണെന്നും,പട്ടികജാതി വകുപ്പിൽ കൂടെ നടപ്പിലാക്കി കൊണ്ടിരുന്ന ഭവന നിർമ്മാണം ലൈഫ് പദ്ധതിയുടെ ഭാഗമാക്കിയതോടെ 2019 -20 വർഷത്തിൽ പട്ടിക വിഭാഗങ്ങൾക്കനുവദിച്ച 400 കോടി രൂപ സർക്കാരിന്റെ പിടിപ്പുകേട് മൂലം നഷ്ടപ്പെട്ടിരിക്കയാണെന്നും, ഈ വർഷം 300 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും, പട്ടിക വിഭാഗങ്ങൾക്ക് ഭവന നിർമ്മാണത്തിന് അനുവദിച്ച ഫണ്ട് പട്ടികജാതി വികസന വകുപ്പിന് തിരിച്ചുനൽകി ഭവന നിർമ്മാണം പൂർത്തീകരിക്കണമെന്നും ആവശ്യപ്പെട്ട് കേരള ദലിത് ഫെഡറേഷൻ (ഡെമോക്രാറ്റിക്) സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനമനുസരിച്ച് പട്ടികജാതി ഭവന നിർമ്മാണം ലൈഫ് പദ്ധതിയിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട് കോഴിക്കോട് സിവിൽസ്റ്റേഷന് മുമ്പിൽ നിൽപ്പൂ സമരം നടത്തി.
കോഴിക്കോട് ജില്ലയിൽ സിവിൽസ്റ്റേഷന് മുമ്പിൽ നടത്തിയ നിൽപ്പു സമരം കെ.പി.സി.സി മെമ്പർ കെ.വി.സുബ്രഹ്മണ്യൻ ഉൽഘാടനം ചെയ്തു.കെ.ഡി.എഫ്(ഡി) ജില്ലാ പ്രസിഡണ്ട് പി.ടി.ജനാർദനൻ ആദ്ധ്യക്ഷം വഹിച്ചു.കോഴിക്കോട് കോർപ്പറേഷനിൽ 2019- 20 വർഷത്തിൽ നടന്ന ലൈഫ് പദ്ധതിയിൽ നടന്ന അഴിമതിവിജിലൻസ് അന്വേഷണം നടത്തണമെന്ന് സമരം ഉൽഘാടനം ചെയ്ത കെ.വി.സുബ്രഹ്മണ്യൻ ആവശ്യപ്പെട്ടു.
കെ.പി.സി.സി. എക്സി:മെമ്പർ കെ.പി.ബാബു,എൻ. ജി.ഒ അസോസിയേഷൻ മുൻ സംസ്ഥാന നേതാവ് പി.രാധാകൃഷണൻ,കെ.ഡി.എം.എഫ്(ഡി) സംസ്ഥാന വൈ:പ്രസിഡണ്ട് പി.പി.കമല,കെ.ഡി.വൈ.എഫ്(ഡി) സംസ്ഥാന ട്രഷറർ സുനിൽ പൂളേങ്കുര,ജില്ലാ സെക്രട്ടറി നിഷാസുരേഷ് എന്നിവർ പ്രസംഗിച്ചു.
Tags:
KOZHIKODE