Trending

പന്നിക്കോട്ടൂര്‍ സര്‍ക്കാര്‍ ആയൂര്‍വ്വേദ ആശുപത്രി 30 കിടക്കകളുള്ള ആശുപത്രിയായി ഉയര്‍ത്തണം: എം.കെ.രാഘവന്‍.എം.പി

പന്നിക്കോട്ടൂര്‍: കോഴിക്കോട് ജില്ലയിലെ കൊടുവള്ളി, കുന്നമംഗലം, തിരുവമ്പാടി നിയോജക മണ്ഡലങ്ങളിലെ സാധാരണക്കാരായ ജനങ്ങള്‍ കിടത്തി ചികിത്സക്ക്  ആശ്രയിക്കുന്ന  10 കിടക്കകളുടെ സൗകര്യമുള്ള ഏക ആയുര്‍വ്വേദ ആശുപത്രിയായ നരിക്കുനി പഞ്ചായത്തിലെ  പന്നിക്കോട്ടൂര്‍ സര്‍ക്കാര്‍ ആയുര്‍വ്വേദ ആശുപത്രി 30 കിടക്കകളുള്ള ആശുപത്രിയായി ഉയര്‍ത്തുന്നതിനും, ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുന്നതിനും  നടപടികള്‍ സ്വീകരിക്കണമെന്ന് എം.കെ.രാഘവന്‍ എം.പി.  ആവശ്യപ്പെട്ടു. പന്നിക്കോട്ടൂര്‍ സര്‍ക്കാര്‍ ആയുര്‍വ്വേദ ആശുപത്രിക്ക് പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതിന് അദ്ദേഹം സഹായം വാഗ്ദാനം ചെയ്തു.

 
മുന്‍ എം.എല്‍.എ വി.എം.ഉമ്മര്‍മാസ്റ്ററുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ചിരുന്ന 25ലക്ഷം രൂപയും എം.കെ.രാഘവന്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നുള്ള 10 ലക്ഷം രൂപയും ഗ്രാമ പഞ്ചായത്തിന്‍റെ പ്ലാന്‍ ഫണ്ടില്‍ നിന്നുള്ള 14 ലക്ഷം രൂപയും ഉപയോഗിച്ചാണ് ബഹുനില കെട്ടിടത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
 
ചടങ്ങില്‍ കാരാട്ട് റസാഖ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ.വി.എം. ഉമ്മര്‍ മാസ്റ്റര്‍ വിശിഷ്ടാതിഥിയായിരുന്നു.നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.പി.കെ.വബിത ചടങ്ങില്‍ സ്വാഗതം പറഞ്ഞു.  
 
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.അബ്ദുല്‍ ജബ്ബാര്‍ മാസ്റ്റര്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍ പേര്‍സണ്‍മാരായ സി.വസന്തകുമാരി, സി.വേണുഗോപാല്‍, ആമിന ടീച്ചര്‍,
ജില്ലാ പഞ്ചായത്ത് അംഗം ഷക്കീല ടീച്ചര്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ  വി.ഇല്ല്യാസ്, ഫസല്‍ പാലങ്ങാട്, ഫൗസിയ റഹ്മാന്‍, നിഷ ചന്ദ്രന്‍, മറിയക്കുട്ടി, ബീന കളരിക്കല്‍, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ റഷീദ്.ബി.സി,  അശ്റഫ്.പി.ടി, ബിജു.എ.സി, സലീംമാസ്റ്റര്‍, രാധാകൃഷ്ണന്‍.എ.സി, ബാലകൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. 
 
സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.വി.ബിജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ബഷീര്‍.കെ.കെ ചടങ്ങിന് നന്ദി പറഞ്ഞു.
Previous Post Next Post
3/TECH/col-right