Trending

ആക്രിക്കടകൾ കയറിയിറങ്ങി സാധനങ്ങൾ വാങ്ങി നിജാദ് നിർമിച്ചത് ഉഗ്രൻ സ്പോർട്സ് ബൈക്ക്.

ആക്രി കടകളിൽ നിന്നു ശേഖരിച്ച സാധനങ്ങൾ ഉപയോഗിച്ച് പത്താം ക്ലാസുകാരൻ നിർ‌മിച്ചത് ഉഗ്രൻ സ്പോർട്സ് ബൈക്ക്. ചെലവ് 2500 രൂപ മാത്രം.



കോരങ്ങാട്  പൂളക്കാം പൊയിൽ  ശരീഫ് എന്ന ബാബുവിന്റെ  മകൻ നിജാദ്  അഹമ്മദ്  (മനു) ആണ് ഈ  മിടുക്കൻ.  



ആക്രിക്കടകൾ കയറിയിറങ്ങി സാധനങ്ങൾ വാങ്ങിയാണ് നിജാദ് സ്വന്തം ബൈക്ക് നിർമിച്ചത്. യമഹ ബൈക്കിന്റെ എൻജിൻ തിരഞ്ഞെടുത്തതെന്ന് ബൈക്ക്  നിർമ്മിച്ചതെന്ന് നിജാദ് പറഞ്ഞു. 

പഴയ സൈക്കിളിന്റെ ചേസാണ് മറ്റൊരു ഘടകം.ഒരു ലിറ്റർ പെട്രോൾ കൊണ്ട് 60 കിലോ മീറ്ററോളം ഓടിക്കാൻ കഴിയും വെൽഡിങ് മെഷീൻ ഉൾപ്പെടെ വാടകയ്ക്ക് കിട്ടിയപ്പോൾ നിർമ്മാണം എളുപ്പമായി

എളേറ്റിൽ വട്ടോളി M.J.H.S.S ലെ പത്താം ക്ലാസ് വിദ്യാർഥിയാണ് നിജാദ്.കൂടുതൽ  ചെലവ് കുറഞ്ഞ ഇലക്ട്രിക് കാറുകളും ബൈക്കുകളും നിർമിക്കണം എന്നാണ് ആഗ്രഹമെന്ന് നിജാദ് പറഞ്ഞു.

റിപ്പോർട്ട്‌:കുട്ടൻ കോരങ്ങാട് വാർത്തകൾ  - OMAK
Previous Post Next Post
3/TECH/col-right