പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിൽ കോഴിക്കോട് ചൈൽഡ് ലൈൻ്റെ ആഭിമുഖ്യത്തിൽ ജാഗ്രത സമിതിയും സൈക്കോസോഷ്യൽ സർവിസും സംഘടിപ്പിച്ച അഞ്ച് ദിവസം നീണ്ടുനിന്ന സേഫ് സൈബർ സ്പേസ് ക്യാമ്പയിൻ സമാപിച്ചു.
ചൈൽഡ് ലൈൻ കോഴിക്കോട് ജില്ലാ കോർഡിനേറ്റർ മുഹമ്മദ് അഫ്സൽ കൗമാരക്കാരായ കുട്ടികൾക്ക് സുരക്ഷിതമായ സൈബർ സ്‌പേസ് ഒരുക്കാനായി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും പതിയിരിക്കുന്ന സൈബർ അപകടങ്ങളെ കുറിച്ചും എങ്ങനെ നല്ല രീതിയിൽ ഓൺലൈൻ പഠനത്തെ കൊണ്ടുപോകാം എന്നും ക്ലാസ്സ് നൽകി. ഓൺലൈനായി ഗൂഗിൾ മീറ്റിൽ നടന്ന പരിപാടി സീനിയർ അസിസ്റ്റൻ്റ് ഇ വി അബ്ബാസ് ഉദ്ഘാടനം ചെയ്തു.
പി ടി എ പ്രസിഡന്റ് എൻ അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. സമാപന പരിപാടി ക്ലാസ്സ് ഹെഡ്മാസ്റ്റർ ടി.എം മജീദ് ഉദ്ഘാടനം ചെയ്തു. എ വി മുഹമ്മദ്, എസ് ഐ ടി സി സിറാജുദ്ദീൻ പന്നിക്കോട്ടൂർ, കെ പി അബ്ദുസ്സലീം. എസ് ആർ ജി കൺവീനർ ജാഫർ സാദിഖ്, ഡോ. ബിന്ദു സി പി, കെ മുബീന, സജിന പി, സിഷ ഫിലിപ്പ്, നദീറ എ കെ എസ് എന്നിവർ സംസാരിച്ചു.കൈറ്റ് മിസ്ട്രസ്സ് സി കെ റീഷ്‌ന നന്ദിയും പറഞ്ഞു.
Tags:
EDUCATION