കൊടുവള്ളി:ഇന്ത്യയിലെ ആദ്യസമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയ പ്രഖ്യാപനത്തിന്റെ സംസ്ഥാനതല ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചതിനോടൊപ്പം കൊടുവള്ളി നിയോജക മണ്ഡലത്തിലെ മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്റൂമുള്ള നിയോജക മണ്ഡലമായതിന്റെ സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയ പ്രഖ്യാപനം കാരാട്ട് റസാഖ് എം.എൽ.എ നിർവ്വഹിച്ചു.
സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കൊടുവള്ളി മണ്ഡലത്തിലും വലിയ മാറ്റമാണ് വന്നിരിക്കുന്നത്.മണ്ഡലത്തിലെ 82 സ്‌കൂളുകളിലാണ് ഹൈടെക് സ്കൂളുകൾ ആക്കുന്നതിന്റെ ഭാഗമായി വിവിധ ഉപകരണങ്ങള്‍ വിതരണം ചെയ്തത്.
938 ലാപ്‌ടോപ്പുകള്‍, 567 പ്രൊജക്ടറുകള്‍, 350 മൗണ്ടിങ് ആക്‌സസറീസ്, 209 സ്‌ക്രീന്‍ ബോര്‍ഡുകള്‍, 19 ടെലിവിഷനുകള്‍, 838 സ്പീക്കറുകള്‍, 22 വീതം പ്രിന്ററുകള്‍, ഡിഎസ്എല്‍ആര്‍ ക്യാമറ, വെബ്കാം എന്നിവയാണ് സ്‌കൂളുകളില്‍ വിതരണം ചെയ്തത്.
കൈറ്റിന്റെ നേതൃത്വത്തിൽ കിഫ്ബിയുടെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. ഏകദേശം 4.7 കോടി രൂപയോളം ചിലവിട്ടാണ് കൊടുവള്ളി മണ്ഡലത്തിൽ പദ്ധതി യാഥാർത്ഥ്യമാണ് .
ഹൈടെക് സ്കൂൾ പ്രഖ്യാപനത്തിന്റെ കൊടുവള്ളി നിയോജകമണ്ഡല തല ഉദ്ഘാടനം കൊടുവള്ളി നഗരസഭയിലെ തലപെരുമണ്ണ ജി.എം.എൽ.പി സ്കൂളിൽ വെച്ച് കാരാട്ട് റസാഖ് എം.എൽ.എ നിർവ്വഹിച്ചു.പരിപാടിയിൽ നഗരസഭാ കൗൺസിലർ ഷറീന റഫീഖ് അധ്യക്ഷത വഹിച്ചു , പരിപാടിയിൽ നഗരസഭാ കൗൺസിലർ എം.പി ഷംസുദ്ധീൻ , കൊടുവള്ളി എ.ഇ.ഒ വി മുരളീകൃഷ്ണൻ , ബി.പി.ഒ വി.മെഹറലി , തുടങ്ങിയവർ സംസാരിച്ചു.
പി.ടി.എ പ്രസിഡന്റ് സിയാലി വള്ളിക്കാട് സ്വാഗതവും , പ്രധാനാധ്യാപകൻ യഹ് യാഖാൻ പി സി നന്ദിയും രേഖപ്പെടുത്തി.