Trending

കോവിഡ് രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി നടത്താൻ തീരുമാനിച്ച മുഴുവൻ പരീക്ഷകളും മാറ്റിവെക്കുക:കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സ്റ്റുഡന്റസ് കളക്റ്റീവ്

കോഴിക്കോട് കോവിഡ് രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഒക്ടോബർ 22 മുതൽ നിശ്ചയിച്ച സെമസ്റ്റർ പരീക്ഷകൾ മാറ്റിവെക്കണമെന്ന് കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സ്റ്റുഡന്റസ് കളക്റ്റീവ് ജനറൽ കൺവീനർ നിഹാർ നിരഞ്ജൻ ആവശ്യപ്പെട്ടു. പതിനായിരത്തിലധികം രോഗബാധ പല ദിനങ്ങളിലും റിപ്പോർട്ട്‌ ചെയ്യുകയും പല സ്ഥലങ്ങളിലും സാമൂഹ്യ വ്യാപനം സ്ഥിരീകരിച്ച സാഹചര്യത്തിവും നിലനിൽക്കെയാണ് കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി പരീക്ഷ നടത്തിപ്പുമായി മുന്നോട്ട് പോകുന്നത്.

ആസാധാരണമായ ഈ സാഹചര്യത്തിലാണ് ആശങ്കാകുലരായ വിദ്യാർത്ഥികൾ പരീക്ഷ മാറ്റി വെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സ്റ്റുഡന്റസ് കളക്റ്റീവ് എന്ന പേരിൽ ഒരു വിദ്യാർത്ഥി കൂട്ടായ്മ രൂപീകരിക്കുന്നത്. കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ 11.10.2020 ന് പതിനായിരത്തിലധികം വിദ്യാർത്ഥികൾ ഒപ്പ് വെച്ച നിവേദനം കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർക്കും മുഖ്യമന്ത്രിക്കും സമർപ്പിച്ചു. 12. 10.2020 ന് വിദ്യാർഥികൾ പരീക്ഷകൾ മാറ്റി വെക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്ലക്കാർഡ് പിടിച്ചുകൊണ്ടുള്ള ഫോട്ടോ എടുത്ത് എല്ലാ സോഷ്യൽ മീഡിയകളിലും പ്രചരിപ്പിക്കുകയും, മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, വൈസ് ചാൻസിലർ തുടങ്ങിയവർക്ക് മെയിൽ അയക്കുകയും ചെയ്തുകൊണ്ട് പ്രതിഷേധ ദിനം ആചരിച്ചു. 
 
കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി പരീക്ഷകൾ മാറ്റി വെക്കേണ്ടത് എന്തുകൊണ്ട് എന്ന വിഷയത്തിൽ 11.10.2020 ന് ഫേസ്ബുക്കിലും 12.10.2020 ന് ഇൻസ്റ്റഗ്രാമിലും ലൈവ് വീഡിയോ ചെയ്യുകയും ആയിരക്കണക്കിന് വിദ്യാർത്ഥികളും വിദ്യാഭ്യാസ സ്നേഹികളും പരിപാടി വീക്ഷിച്ചുകൊണ്ട് പ്രതിഷേധത്തിൽ പങ്കുചേർന്നു. ചില വിദ്യാർത്ഥി സംഘടനകളും വിദ്യർത്ഥികളുടെ ഈ സമരത്തെ പിന്തുണച്ചു കൊണ്ട് മുന്നോട്ട് വന്നിട്ടുണ്ട്. 12  ആം തിയ്യതി വൈകുന്നേരം 6 മണി മുതൽ  postponecuexams എന്ന ഹാഷ്ടാഗോടുകൂടി twitter storm പരിപാടി  നടന്നു കൊണ്ടിരിക്കുകയാണെന്നും  കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ജനറൽ കൺവീനർ നിഹാർ നിരഞ്ജൻ കൂട്ടിച്ചേർത്തു.
Previous Post Next Post
3/TECH/col-right