Trending

പൂനൂർ ഗവ. ഹയർ സെക്കൻററി സ്ക്കൂളിൽ സമ്പൂർണ ഡിജിറ്റൽ പ്രഖ്യാപനത്തിൻ്റെ സ്ക്കൂൾ തല ഉദ്ഘാടനം

പൂനൂർ: പൂനൂർ ഗവ ഹയർ സെക്കൻററി സ്ക്കൂളിൽ സമ്പൂർണ ഡിജിറ്റൽ പ്രഖ്യാപനത്തിൻ്റെ സ്ക്കൂൾ തല ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ വി ഷക്കീല ടീച്ചർ നിർവഹിച്ചു.ഓൺലൈനായി ഗൂഗിൾ മീറ്റിൽ നടന്ന പരിപാടിയിൽ പി ടി എ പ്രസിഡൻ്റ് എൻ അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു.

ഹെഡ്മാസ്റ്റർ ടി എം മജീദ്, സീനിയർ അസിസ്റ്റൻ്റ്പി രാമചന്ദ്രൻ, സ്റ്റാഫ് സെക്രട്ടറിമാരായ കെ കെ ഷൈജു, എ വി മുഹമ്മദ്, എച്ച് ഐ ടി സി വിനീഷ് ടി, എസ് ഐ ടി സി സിറാജുദ്ദീൻ പി ടി, കെ. അബ്ദുൽ ലത്തീഫ്, ഡോ. സി പി ബിന്ദു എന്നിവർ ആശംസകൾ നേർന്നു.

പ്രിൻസിപ്പാൾ റെന്നി ജോർജ്ജ് സ്വാഗതവും ഇ വി അബ്ബാസ് നന്ദിയും പറഞ്ഞു.

Previous Post Next Post
3/TECH/col-right