Trending

കണ്ടൈൻമെന്‍റ് സോണുകൾ അശാസ്ത്രീയം'' വ്യാഴാഴ്ച ജില്ലയിലെ മുഴുവൻ കടകളും അടച്ചിടും

കോഴിക്കോട്-അശാസ്ത്രീയമായി കണ്ടൈൻമെന്‍റ് സോണുകൾ നടപ്പാക്കി കടകൾ തുറക്കാൻ അനുവദിക്കുന്നില്ലെന്നാരോപിച്ച് കോഴിക്കോട് വ്യാപാരികളുടെ പ്രതിഷേധം. പൊലീസിന്‍റെയും ജില്ലാഭരണകൂടത്തിന്‍റെയും നിലപാടിൽ പ്രതിഷേധിച്ച് വ്യാഴാഴച ജില്ലയിലെ മുഴുവൻ കടകളും അടച്ചിടും. പ്രശ്നത്തിന് പരിഹാരമായില്ലെങ്കിൽ സംസ്ഥാന വ്യാപകമായി കടയടപ്പ് സമരത്തിലേക്ക് നീങ്ങുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.

 
കണ്ടൈൻമെന്‍റ് സോണുകളായി പ്രഖ്യാപിക്കുന്ന സ്ഥലങ്ങളിൽ തുടർച്ചയായി കടകൾ അടച്ചിടുന്നത് വലിയ പ്രതിസന്ധി സൃഷ്‌ടിച്ച സാഹചര്യത്തിലാണ് വ്യാപാരികൾ സമരത്തിലേക്ക് നീങ്ങുന്നത്. വ്യാഴാഴ്ച്ച് രാവിലെ ആറു മണി മുതൽ വൈകിട്ട് ആറ് വരെയാണ് കടകൾ അടച്ചിടുക. കണ്ടയ്‌മെന്‍റ് സോണുകളിൽ കടകൾ തുറക്കാൻ അനുവദിക്കണമെന്നതാണ് പ്രധാന ആവശ്യം. കണ്ടൈമെന്‍റ് സോണുകളിൽ സൂപ്പർ മാർക്കറ്റുകൾ തുറക്കാൻ അനുവദിക്കുകയും ചെറിയ കടകൾ അടപ്പിക്കുകയും ചെയ്യുന്നതായും വ്യാപാരികൾ ആരോപിക്കുന്നു. 
 
വാർഡ് ആർ.ആർ.ടി കളിൽ വ്യാപാരി പ്രതിനിധികളെ കൂടി ഉൾപ്പെടുത്തണമെന്ന് വ്യാപാരിവ്യയസായി ഏകോപന സമിതി ആവശ്യപ്പെട്ടു. മേലെ പാളയത്ത് ഇന്ന് വ്യാപാരികൾ സൂചന സമരം നടത്തി. പ്രദേശത്തെ തുറക്കാൻ അനുമതിയുള്ള കടകളും സമരത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു അടച്ചിട്ടു.
Previous Post Next Post
3/TECH/col-right