Trending

റീ ടാറിംഗ് ചെയ്ത റോഡ് ഉദ്ഘാടനം ചെയ്തു

കത്തറമ്മൽ: മാസങ്ങളായി തകർന്ന് കിടന്ന മാട്ടുലായി - പൊമ്പ്രമല റോഡ് റീ ടാറിംഗ് നടത്തിയ ശേഷം കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.കെ ജബ്ബാർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

മാർച്ച് മാസത്തിൽ നടക്കേണ്ടിയിരുന്ന പ്രവൃത്തി കോവിഡ് ലോക്ക് ഡൗണും കാലവർഷവും കാരണം നീണ്ടുപോവുകയായിരുന്നു. ദീർഘകാലം പ്രദേശവാസികൾ അനുഭവിച്ച പ്രയാസത്തിന് ഇതോടെ അറുതിയായി.

റോഡിന്റെ ശോചനീയാവസ്ഥയും സ്ട്രീറ്റ് ലൈറ്റിന്റെ അഭാവവും പ്രദേശത്തെ ഹെൽത്ത് സെന്ററിന്റെ സൗകര്യക്കുറവുകളുമെല്ലാം ചൂണ്ടിക്കാണിച്ച് പരിസരവാസികൾ നിരന്തരം പഞ്ചായത്തിലെ രണ്ട് വാർഡുകൾ ഉൾക്കൊളളുന്ന (4,18)വാർഡ് മെമ്പർമാരോട് പരാതിപ്പെട്ടിരുന്നു. ഇതിൽ വെളിച്ചത്തിന്റെ കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല.
Previous Post Next Post
3/TECH/col-right