Trending

കൈതപ്പൊയിലില്‍ ബൈക്കപകടം,യുവാവ് മരണപ്പെട്ടു

കൈതപ്പൊയില്‍ ഇന്നലെ വൈകിട്ട് ദേശീയ പാതയില്‍  കൈതപ്പൊയിലിനും അടിവാരത്തിനുമിടയിലുണ്ടായ  ബൈക്കപകത്തില്‍ കൈതപ്പൊയില്‍ എലിക്കാട് ചോലയില്‍ അസീസിന്റെ മകന്‍ ആഷിഫ് (24) മരണപ്പെട്ടു.

ആഷിഫ് സഞ്ചരിച്ച ബെെക്ക് കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്ന വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിൽ നിന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുകൾക്ക് വിട്ടുകൊടുക്കും.
Previous Post Next Post
3/TECH/col-right