Trending

മടവൂർ എ യു പി സ്കൂൾ'വഴികാട്ടി 'വർക്ക് ഷീറ്റ് വിതരണം നടത്തി

മടവൂർ:പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂൾ കുട്ടികൾക്ക് വേണ്ടി നടപ്പിലാക്കുന്ന വഴികാട്ടി വർക്ക് ഷീറ്റിന്റെ മടവൂർ പഞ്ചായത്ത്തല വിതരണോദ്ഘാടനം മടവൂർ എ.യു.പി സ്കൂളിൽ ഒന്നാംതരത്തിൽ പഠിക്കുന്ന ഹയ ഫാത്തിമക്ക് നൽകി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ പി.വി പങ്കജാക്ഷൻ നിർവ്വഹിച്ചു.

സ്കൂൾ പ്രധാനധ്യാപകൻ എം അബ്ദുൽ അസീസ് , പി.ടി.എ പ്രസിഡണ്ട് ടി.കെ അബൂബക്കർ മാസ്റ്റർ എസ് ആർ ജി കൺവീനർ ഹഫീഫ തുടങ്ങിയവർ പങ്കെടുത്തു. ആദ്യഘട്ടത്തിൽ ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് വർക്ക് ഷീറ്റ് വിതരണം ചെയ്യുന്നത്.

ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം കുട്ടികൾക്ക് പ്രത്യേകമായി വർക്ക്ഷീറ്റുകൾ നൽകുന്നത്.കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട്   ഒക്ടോബർ 15ന് മുമ്പായി കുട്ടികൾക്ക്  വിതരണം പൂർത്തിയാക്കുന്നതാണ്.
Previous Post Next Post
3/TECH/col-right