Trending

കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിൽ ആരോഗ്യ പ്രവർത്തകയടക്കം 5 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.

Report: Elettil Online - OMAK Media Team

എളേറ്റിൽ:കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിലെ വാർഡ് 3  (പൊന്നുംതോറ) ലെ 60 വയസ്സുള്ള 1 പുരുഷൻ, വാർഡ് 9 (കിഴക്കോത്ത് ഈസ്റ്റ്‌) ലെ ഒരു കുടുംബത്തിലെ 3 (67 വയസ്സുള്ള പുരുഷൻ, 58, 28 വയസ്സുള്ള സ്ത്രീകൾ), വാർഡ് 10 (കിഴക്കോത്ത്) ലെ 30 വയസ്സുള്ള 1 ആരോഗ്യ പ്രവർത്തക എന്നിവർക്കാണ് ഇന്നലെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.

സമ്പർക്കത്തിലൂടെയുള്ള രോഗികളുടെ എണ്ണം കൂടുന്നതിനാൽ  കണ്ടയിന്മെന്റ് സോണുകളായ വാർഡുകളിൽ നിയന്ത്രണങ്ങൾ കർശനമാക്കിയതായും, അനാവശ്യമായി ജനങ്ങൾ  പുറത്തിറങ്ങരുതെന്നും,കോവിഡ് സുരക്ഷാമാന ദണ്ഡങ്ങൾ നിർബന്ധമായി  പാലിക്കണമെന്നും, ഇതിനു വിപരീതമായി പ്രവർത്തിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് കിഴക്കോത്ത് പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എൻ.സി.ഉസ്സയിൻ മാസ്റ്ററും,കൊടുവള്ളി പോലീസും അറിയിച്ചു.

ഇതോടെ കിഴക്കോത്ത് പഞ്ചായത്തിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 106 ആയി. 47 പേർ രോഗമുക്തി നേടി. 59 പേർ നിലവിൽ ചികിത്സയിലാണ്.

പഞ്ചായത്തിൽ നേരത്തെ രോഗം സ്ഥിരീക്കരിച്ചവരുടെ സമ്പർക്കത്തിലുള്ള 100 പേർക്ക് നാളെ (09-10-2020 വെള്ളിയാഴ്ച) എം.ജെ. ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് ആന്റിജൻ പരിശോധന നടത്തുമെന്ന് മെഡിക്കൽ ഓഫീസർ ഡോ: ഹൈഫ മൊയ്‌തീൻ അറിയിച്ചു.

Previous Post Next Post
3/TECH/col-right