Trending

കനത്ത കാറ്റും മഴയും:നരിക്കുനിയിൽ മരം വീണു

നരിക്കുനി: കനത്ത മഴയും കാറ്റും മൂലം നരിക്കുനിയിൽ മരം കട പുഴകി വീണു.കാപ്പാട് – തുഷാരഗിരി സംസ്ഥാന പാതയിൽ നരിക്കുനി വില്ലേജ് ഓഫീസിനു അടുത്ത് തെച്ചോട്ട് പള്ള്യാറകോട്ടയ്ക്ക് സമീപമാണ് വൈദ്യുതി ലൈനിലും റോഡിലുമായി  മരം വീണത്. 

ഇതോടെ ഈ വഴിയുള്ള ഗതാഗതം തടസ്സപ്പെടുകയും ,വൈദ്യുതി മുടങ്ങുകയും ചെയ്തിരുന്നു. നരിക്കുനി ഫയർഫോഴ്‌സെത്തി മരം മുറിച്ചു മാറ്റി ഗതാഗതം പുനരാരംഭിച്ചു. കെ എസ് ഇ ബി ജീവനക്കാർ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു.
Previous Post Next Post
3/TECH/col-right