താമരശ്ശേരി: തച്ചംപൊയിൽ ശിഹാബ് തങ്ങൾ പാലിയേറ്റീവ് സെന്ററിന് പാലിയേറ്റീവ് വാഹനത്തിനുള്ള ആദ്യ ഘഡു സംഭാവന നൽകി.ദുബൈ കെ എം സി സി കൊടുവള്ളി മണ്ഡലം വൈസ് പ്രസിഡണ്ട് എം ടി എ സലാം തച്ചംപൊയിൽ ആണ് സംഭാവന നല്‍കിയത്.തച്ചംപൊയില്‍ ശിഹാബ് തങ്ങള്‍ സെന്ററിന് കീഴില്‍ പ്രദേശത്തെ കിടപ്പു രോഗികളെ പരിചരിക്കുന്നതിനുള്ള വിപുലമായ പ്രവര്‍ത്തനങ്ങള്‍ ആണ് നടന്നു വരുന്നത്.
പാലിയേറ്റീവ് വാഹനത്തിനുള്ള ആദ്യ ഘഡുവിന്റെ ചെക്ക് എം ടി എ സലാം സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾക്ക് കൈമാറി.
വി എം ഉമ്മർ മാസ്റ്റർ , ലത്തീഫ് തച്ചംപൊയിൽ, പി.സി നാസർ, സി.പി. അബ്ദുല്‍ ഖാദര്‍, ജലീല്‍ എയല്‍സീലാന്റ്, ടി.പി, മജീദ് , നൗഷാദ് എൻ പി , എന്നിവർ സംബന്ധിച്ചു.
Tags:
THAMARASSERY