എളേറ്റിൽ:കിഴക്കോത്ത് പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു കീഴിൽ ഇന്നലെ എളേറ്റിൽ എം.ജെ. ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് 91 പേർക്ക് നടത്തിയ ആന്റിജൻ പരിശോധനയിൽ മുഴുവൻ ആളുകളുടെയും ഫലം നെഗറ്റീവ്.
കിഴക്കോത്ത് പഞ്ചായത്തിലെ 1,5,18 വാർഡുകളിലെ രോഗികളുടെ സമ്പർക്കത്തിൽ പെട്ടവരും,നിരീക്ഷണത്തിൽ കഴിയുന്നവരുമടക്കം 81 പേരും, താമരശ്ശേരി ഗ്രാമ പഞ്ചായത്തിൽ പെട്ട 10 പേരുമടക്കം മൊത്തം 91 പേർക്കായിരുന്നു എളേറ്റിൽ വെച്ച് ആന്റിജൻ പരിശോധന നടത്തിയത്.
ആന്റിജൻ പരിശോധന ഫലങ്ങൾ ആശ്വാസം പകരുന്നുണ്ടെങ്കിലും ജാഗ്രതയുടെ കാര്യത്തിൽ ഒട്ടും കുറവ് വരുത്തരുതെന്നും,അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാനോ , കൂട്ടം കൂടാനോ പാടില്ല എന്നും,വിവാഹ - മരണാനന്തര ചടങ്ങുകൾ കർശനമായി നിയന്ത്രണം പാലിക്കണമെന്നും,ഇതര ജില്ല - സംസ്ഥാനങ്ങളിലേക്ക് പോകുന്നവരും/വരുന്നവരും വാർഡ് RRT യെ നിർബന്ധമായും വിവരം അറിയിക്കണമെന്നും കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡന്റ് എൻ.സി.ഉസ്സയിൻ മാസ്റ്റർ അറിയിച്ചു.
മറ്റു വാർഡുകളിലെ രോഗികളുടെ സമ്പർക്കത്തിലുള്ളവർക്കുള്ള പരിശോധന വ്യാഴാഴ്ച (17-09-2020) എളേറ്റിൽ എം.ജെ.ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തുമെന്ന് മെഡിക്കൽ ഓഫിസർ അറിയിച്ചു.
ആന്റിജൻ പരിശോധനക്ക് മെഡിക്കൽ ഓഫീസർ ഡോ: ഹൈഫ മൊയ്തീൻ, ഹെൽത്ത് ഇൻസ്പെക്ടർ ബഷീർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽ ഷുക്കൂർ എന്നിവർ നേതൃത്വം നൽകി.
Tags:
ELETTIL NEWS