Trending

എളേറ്റിൽ സെക്ടർ സാഹിത്യോത്സവ് പ്രൗഢമായ സമാപനം:ചളിക്കോട് യൂണിറ്റ് ജേതാക്കളായി

എളേറ്റിൽ:എളേറ്റിൽ സെക്ടർ സാഹിത്യോത്സവ് പ്രൗഢമായി സമാപിച്ചു.
8 ടീമുകൾ തമ്മിൽ നടന്ന മത്സരത്തിൽ ചളിക്കോട് യൂണിറ്റ് ജേതാക്കളായി.അലവി സഖാഫി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ എം ടി ശിഹാബുദ്ധീൻ സഖാഫി സന്ദേശ പ്രഭാഷണം നടത്തി.


നിയാസ് എളേറ്റിൽ ഫലപ്രഖ്യാപനം നടത്തി .എം വി ഹംസ മുസ്‌ലിയാർ മുഹമ്മദ് സഅദി,യാസീൻ ഫവാസ്,അബ്ദുൽ ഖയ്യൂം സഖാഫി,യാസീൻ,ബുർഹാൻ, അജീർ, ഫാരിസ്  തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right