Trending

ഒമാൻ: വിദേശത്തു നിന്ന് എത്തുന്നവർക്ക് കൊവിഡ് ഇൻഷുറൻസും ക്വാറന്റൈനും നിർബന്ധമാക്കി

മസ്‌കറ്റ്: ഒക്ടോബര്‍ ഒന്ന് മുതല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന് മുന്നോടിയായി യാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി ഒമാന്‍ സിവില്‍ ഏവിയേഷന്‍ വിഭാഗം രംഗത്ത്. 


രാജ്യത്ത് എത്തുന്നവര്‍ക്ക് 14 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. കൂടാതെ ഒരു മാസത്തെ കൊവിഡ് ചികിത്സാ ഇന്‍ഷുറന്‍സ് പരിരക്ഷയും ഉണ്ടായിരിക്കണം. യാത്രക്കാര്‍ പി.സി.ആര്‍ പരിശോധനക്കും വിധേയരാകണം. 

ഏഴ് ദിവസത്തിനകം ഇതിന്റെ പരിശോധനാ ഫലം ലഭിക്കും. ക്വാറന്റൈന്‍ കാലയളവില്‍ നിരീക്ഷണത്തിനായി റിസ്റ്റ്ബാന്റ് ധരിക്കണം. വിദേശികള്‍ ഒമാനിലെത്തുമ്പോള്‍ ക്വാറന്റൈന്‍ ബുക്ക് ചെയ്തതിന്റെ രേഖകള്‍ കാണിക്കണം. 

അതേസമയം, യാത്രക്കാര്‍ക്ക് ലാപ്ടോപ് അടക്കം ഒരു ഹാന്റ്ബാഗേജും ഒരു ഡ്യൂട്ടിഫ്രീ ബാഗും മാത്രമേ അനുവദിക്കുകയുള്ളൂ. ട്രാന്‍സ്ഫര്‍ യാത്രക്കാര്‍ക്കും നിബന്ധനകള്‍ ബാധകമാണ്.
Previous Post Next Post
3/TECH/col-right