എളേറ്റിൽ:കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിലെ കത്തറമ്മല്‍ സ്വദേശിയായ യുവാവിന് സമ്പർക്കത്തിലൂടെ കോവിഡ് പോസിറ്റീവ് സ്ഥിതീകരിച്ചതിനാൽ പഞ്ചായത്തിലെ വാർഡ് 4 (വലിയ പറമ്പ്) കണ്ടയിന്മെന്റ് സോണാക്കിക്കൊണ്ട് ജില്ലാ കളക്ടർ ഉത്തരവിട്ടു.
യുവാവിന് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ജോലി സ്ഥലത്ത് വെച്ച് നടന്ന ആന്റിജൻ ടെസ്റ്റിൽ കൊവിഡ് - 19 സ്ഥിരീകരിച്ചത്.ഇദ്ദേഹം കഴിഞ്ഞ 4 ആം തിയ്യതി വീട്ടിലെത്തിയതിന് ശേഷം 8 ആം തിയ്യതിയാണ് ജോലി സ്ഥലത്തേക്ക് തിരിച്ചു പോയത്.നേരത്തെ കമ്പനിയിൽ വെച്ച് നടന്ന ടെസ്റ്റിൽ നെഗറ്റീവായ ഇദ്ദേഹത്തിന്റെ റിസൽട്ട് കഴിഞ്ഞ ദിവസം പോസറ്റീവാകുകയായിരുന്നു.

ഇതോടെ കിഴക്കോത്ത് പഞ്ചായത്തിൽ ഇതുവരെ 39 പേർ രോഗബാധിതരായി.ഇതിൽ 31 പേർ രോഗമുക്തി നേടി.നിലവിൽ 8 പേർ ചികിത്സയിലാണ്.
ഇദ്ദേഹത്തിന്റെ വീട്ടുകാരോട് ക്വാറന്റീനിലിരിക്കാനും വ്യാഴാഴ്‌ച (17-09-2020) എളേറ്റിൽ എം.ജെ.ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തുന്ന പരിശോധനക്ക് വിധേയമാവാനും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.
ഇദ്ദേഹത്തിന്റെ വീട്ടുകാരോട് ക്വാറന്റീനിലിരിക്കാനും വ്യാഴാഴ്‌ച (17-09-2020) എളേറ്റിൽ എം.ജെ.ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തുന്ന പരിശോധനക്ക് വിധേയമാവാനും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.
മുൻകരുതലിന്റെ ഭാഗമായി കത്തറമ്മൽ അങ്ങാടിയിൽ പൊലീസും ആരോഗ്യ വകുപ്പും RRT അംഗങ്ങളും സന്ദർശനം നടത്തുകയും ജാഗ്രതാ നിർദേശം നൽകുകയും ചെയ്തു.
അങ്ങാടിയിലെ ചില കടകളില്‍ നിന്നും കോവിഡ് സഥിരീകരിച്ച ആള്‍ സാധനങ്ങള്‍ വാങ്ങിയിരുന്നു.രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്ന കടക്കാരോടും, വീട്ടുകാരോടും ക്വാറന്‍റയിനില്‍ നില്‍ക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Tags:
ELETTIL NEWS