Trending

കിഴക്കോത്ത് പഞ്ചായത്തിൽ ഒരാൾക്ക് കൂടി കോവിഡ് : വാർഡ് 3 കണ്ടയിൻമെന്റ് സോണായി.

എളേറ്റിൽ:കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിലെ വാർഡ് 3 (പൊന്നുന്തോറ) ൽ ഒരാൾക്ക് സമ്പർക്കത്തിലൂടെ കോവിഡ് പോസിറ്റീവ് ആയതിനാൽ ജില്ലാ കളക്ടർ കണ്ടയിൻമെന്റ് സോണാക്കി ഉത്തരവിറക്കി. പഞ്ചായത്തിലെ 1,16,17,18 വാർഡുകളിൽ ഉൾപ്പെടുന്ന എളേറ്റിൽ വട്ടോളി ടൗൺ, വാർഡ് 5 (ആവിലോറ), വാർഡ് 13 (മറിവീട്ടിൽ താഴം) എന്നീ പ്രദേശങ്ങളും കണ്ടയിൻമെൻറ് സോണിലാണ്.


പഞ്ചായത്തിലെ വാർഡ് 6 (അവിലോറ സെന്റർ) ൽ വിദേശത്തു നിന്നുമെത്തിയ ഒരു 50 വയസ്സുകാരന്  പോസിറ്റീവ് സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസം (ഇദ്ദേഹത്തിന്റെ ഹോം ക്വാറന്റൈൻ  കഴിയുന്ന ദിവസം) നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. 

ഇതോടെ കിഴക്കോത്ത് പഞ്ചായത്തിൽ ഇതുവരെ 38 പേർ രോഗബാധിതരായി.ഇതിൽ 31 പേർ രോഗമുക്തി നേടി.നിലവിൽ 7 പേർ ചികിത്സയിലാണ്.

പഞ്ചായത്തിൽ രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്നതിനാൽ  ജനങ്ങൾ നിർബന്ധമായും ജാഗ്രത പുലർത്തണമെന്നും, കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും,60 വയസ്സിനു മുകളിലുള്ളവരും,10 വയസ്സിനു താഴെ ഉള്ളവരും പുറത്തിറങ്ങരുതെന്നും കിഴക്കോത്ത് ഗ്രാമ  പഞ്ചായത്ത് മെഡിക്കൽ ഓഫീസർ ഡോ: ഹൈഫ മൊയ്തീൻ അറിയിച്ചു.

Previous Post Next Post
3/TECH/col-right