എളേറ്റിൽ: എളേറ്റിൽ  കേന്ദ്രമായി വിദ്യാഭ്യാസ മേഖലയിൽ  പ്രവർത്തിക്കുന്ന മർകസ് വാലി ഹിഫ്‌ളുൽ  ഖുർആൻ അക്കാദമിയിൽ നിന്നും വിശുദ്ധ ഖുർആൻ മന:പാഠമാക്കിയ നാലാമത്തെ വിദ്യാർത്ഥി ഹാഫിള്  മുഹമ്മദ് യാസീനെ മർകസ് വാലി  മാനേജിങ് കമ്മിറ്റി അനുമോദിച്ചു. 


ഹിഫ്ള് പഠനം പൂർത്തീകരിക്കുന്ന നൂറേ ഹിതാം ചടങ്ങിന് പ്രിൻസിപ്പൽ ഹാഫിള് ശംസുദ്ധീൻ കാമിൽ സഖാഫി നേതൃത്വം നൽകി.  മർകസ് വാലി ജനറൽ സെക്രട്ടറി സി പി മുഹമ്മദ്‌  ശാഫി സഖാഫി അനുമോദന പത്രം സമ്മാനിച്ചു.

കായലം സ്വദേശി ചെങ്ങോട്ട് കുഴിയിൽ മൊയ്‌തീന്റെ മകനായ യാസീൻ കുട്ടമ്പൂർ ഹൈസ്‌കൂൾ ഒൻപതാം തരം വിദ്യാർത്ഥി യാണ്.  സ്കൂൾ പഠനത്തോടൊപ്പം കുറഞ്ഞ കാലം കൊണ്ടാണ് യാസീൻ ഈ നേട്ടം കൈവരിച്ചത്. പി വി അമ്മദ് കബീർ അനുമോദന പ്രഭാഷണം നടത്തി. 

കെ ടി ജാഫർ  ബാഖവി, സമദ് സഖാഫി മായനാട്, സലാം മാസ്റ്റർ ബുസ്താനി, കെ പി സി  അബ്ദുറഹ്മാൻ ഹാജി, കെ സുലൈമാൻ മദനി, എന്നിവർ പ്രസംഗിച്ചു. കെ പി റാസി സഖാഫി സ്വാഗതവും നന്ദിയും പറഞ്ഞു.