കൊടുവള്ളി:അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്ന പന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ആധുനിക സൗകര്യങ്ങളോടെ നിർമിച്ച ബഹുനില കെട്ടിടം ഇന്ന് (ബുധനാഴ്ച) രാവിലെ 11-ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.വീഡിയോ കോൺഫറൻസിലൂടെയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുക.മന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷനാകും.
13 ക്ലാസ് മുറികൾ ഉൾക്കൊള്ളുന്ന നാലുനില കെട്ടിടം നിർമിക്കാൻ കിഫ്ബിയിൽ നിന്ന് അഞ്ചു കോടി രൂപയാണ് അനുവദിച്ചത്.കൊടുവള്ളി മണ്ഡലത്തിൽ കാരാട്ട് റസാഖ് എം.എൽ. എ. നടപ്പാക്കിയ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ക്രിസ്റ്റലിൽ ഉൾപ്പെടുത്തിയാണ് പന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നത്.
എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 59 ലക്ഷം രൂപയും അനുവദിച്ചിരുന്നു.പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഏറെ മുന്നിട്ടുനിൽക്കുന്ന സ്കൂളിന് ആധുനിക സൗകര്യങ്ങളോടെയുള്ള നാലുനില കെട്ടിടം കൂടി ലഭിച്ചത് മുന്നേറ്റത്തിന് കരുത്തുപകരും.
വിശാലമായ മൂന്ന് ലാബുകളും 10 ക്ലാസ് മുറികളുമാണ് പുതിയ നാലുനില കെട്ടിടത്തിലുള്ളത്.
Tags:
EDUCATION