കിഴക്കോത്ത് പഞ്ചായത്ത് എം.എസ്.എഫ്. കമ്മിറ്റി  ഓൺലൈൻ വഴി സംഘടിപ്പിച്ച വിവിധയിനം കലാപരിപാടികളിൽ വിജയിച്ചവർക്കുള്ള ഉപഹാര സമർപ്പണം ജില്ലാ മുസ്ലിം ലീഗ് ജനറൽ  സെക്രട്ടറി എം. എ റസാഖ് മാസ്‌റ്റർ ഉദ്ഘാടനം ചെയ്തു.


പഞ്ചായത്ത്‌ എം എസ് എഫ് പ്രസിഡണ്ട്‌ മിസ്ബാഹ് കൈവേലിക്കടവ് അധ്യക്ഷത വഹിച്ചു.എം എസ് എഫ് സംസ്ഥാന സെക്രട്ടറി കെ. ടി റഊഫ്, പി. കെ മൊയ്‌ദീൻ ഹാജി,കെ. കെ ജബ്ബാർ മാസ്റ്റർ,മുജീബ് ആവിലോറ,മുബാറക്ക് ആവിലോറ,ഷമീർ പറക്കുന്ന്,റിയാസ് വഴിക്കടവ്, ഫൈസൽ പറക്കുന്ന്,റിഷാദ് പന്നൂർ,അജ്മൽ കുളരാന്തിരി,കാദർ മാസ്‌റ്റർ,റഫീഖ് ആവിലോറ,ഷഫിൽ ആവിലോറ തുടങ്ങിയവർ പങ്കെടുത്തു.