എളേറ്റിൽ:കവരത്തി ദ്വീപിലെ പ്രമുഖ ആത്മീയ പ്രചാരകൻ സയ്യിദ് മുഹമ്മദ് ഖാസിം വലിയുള്ളാഹി അവർകളുടെ ആണ്ടുനേർച്ചയും ഹിഫ്ളുൽ ഖുർആൻ കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കിയ ഹാഫിലിനുള്ള നൂറേ ഹിതാമും നാളെ വൈകുന്നേരം 7 മണിക്ക് എളേറ്റിൽ മർകസ് വാലിയിൽ (ഓൺലൈൻ വഴി) നടക്കും.സി.പി. ശാഫി സഖാഫിയുടെ അധ്യക്ഷതയിൽ കെ ടി ജഅഫർ ബാഖവി ഉദ്ഘാടനം നിർവഹിക്കും.സമദ് സഖാഫി മായനാട് മുഖ്യ പ്രഭാഷണം നിർവഹിക്കും.
ഇതു സംബന്ധമായി ചേർന്ന യോഗം സലാം മാസ്റ്റർ ബുസ്താനി യുടെ അധ്യക്ഷതയിൽ പി വി അഹ്മദ് കബീർ ഉദ്ഘാടനം ചെയ്തു. എം പി അബൂബക്കർ മുസ്‌ലിയാർ, കെപിസിസി അബ്ദുറഹ്മാൻ ഹാജി, ശംസുദ്ധീൻ കുണ്ടുങ്ങര, കെ സുലൈമാൻ മദനി, പ്രസംഗിച്ചു. പി സി അബ്ദുൽ ഹമീദ് സ്വാഗതവും സി പി ഫസൽ ആമീൻ നന്ദി യും പറഞ്ഞു.
Tags:
ELETTIL NEWS