Trending

ഗൃഹാങ്കണ പൂക്കള മത്സര വിജയികളെ അനുമോദിച്ചു.

നരിക്കുനി:ഓണാഘോഷത്തോടനുബന്ധിച്ച് ചക്കാലക്കൽ ഹയർ സെക്കന്റ്റി സ്കൂൾ 1991-92 ബാച്ച് പൂർവ്വ വിദ്യാത്ഥി കൂട്ടായ്മ നടത്തിയ ഗൃഹാങ്കണ പൂക്കള മത്സര വിജയികളെ അനുമോദിച്ചു.ഇന്ദിര കക്കോടി ,കബീർ കൊട്ടക്കാവയ ൽ, ഷൈനി വി.സി മാനിപുരം എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.

ഇ.പി.സി സാലി ചളിക്കോട്, സുധീർ മടവൂർ എന്നിവർ ക്യാഷ് അവാർഡുകൾ സമ്മാനിച്ചു. പൂർവ്വ വിദ്യാത്ഥി കൂട്ടായ്മ ഭാരവാഹികളായ നജീബ് മടവൂർ, സജേഷ് നരിക്കുനി, റഹ്മത്തുള്ള ചേളന്നൂർ, സുബൈർ മാസ്റ്റർ മടവൂർ, സുധീർ മടവൂർ, ജബ്ബാർ പടനിലം, അഡ്വ: ജിഷ, അഷറഫ് കൊട്ടക്കാവയൽ, ഷൈജേഷ് പന്നൂർ, രൻജീവ് പടനിലം, കമാൽ ചക്കാലക്കൽ എന്നിവർ സംബന്ധിച്ചു. 

ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം വിജയികൾക്ക്, യഥാക്രമം5005, 3003, 2002 രൂപ ക്യാഷ് അവാർഡുകൾ നൽകി.
Previous Post Next Post
3/TECH/col-right