Trending

ജില്ലയിൽ വിവാഹ ചടങ്ങുകൾക്കും,ടർഫ് ഉർപ്പടെയുള്ള കായിക പരിശീലന കേന്ദ്രങ്ങൾക്കും കൂടുതൽ ഇളവുകൾ

കോഴികോട്: ജില്ലയിൽ കോവിഡ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയിരുന്ന നിബന്ധനകളിലും നിയന്ത്രണങ്ങളിലും താഴെപറയുംപ്രകാരം ഇളവുകൾ അനുവദിച്ച് ജില്ലാ കലക്ടർ ഉത്തരവ് പുറത്തിറക്കി. 

താഴെ പറയുന്ന ഇളവുകൾ ഒന്നുംതന്നെ കണ്ടെയിൻമെന്റ് സോണുകളിലോ,  ക്രിറ്റിക്കൽകണ്ടെയിൻമെന്റ് സോണുകളിലോ ബാധകമല്ലന്നും ഉത്തരവിൽ പ്രത്യേകം പറയുന്നുണ്ട്.


പുതിയ ഇളവുകൾ

➡️ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് വിവാഹം, അനുബന്ധ ചടങ്ങുകളിൽ പരമാവധി 50 ആളുകൾക്കും ശവസംസ്കാരം, മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 ആളുകൾക്കും പങ്കെടുക്കാവുന്നതാണ്. ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ രജിസ്റ്ററിൽ എഴുതി സൂക്ഷിക്കേണ്ടതാണ്.

➡️ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് യോഗാസെൻ്ററുകൾ, ജിംനേഷ്യങ്ങൾ, ടർഫ് ഗ്രൗണ്ടുകൾ എന്നിവ പരിശീലനത്തിനായി തുറന്നു പ്രവർത്തിക്കാവുന്നതാണ്. എന്നാൽ പരിശീലിപ്പിക്കുന്നവരും പരിശീലനത്തിലേർപ്പെടുനന്നവരുമൊഴികെ മറ്റാർക്കും ഗ്രൗണ്ടുകളിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.

➡️ സ്റ്റേഡിയങ്ങൾ ഓപ്പൺ ഗ്രൗണ്ടുകൾ എന്നിവയിലും കായിക പരിശീലനങ്ങൾ
നടത്താവുന്നാണ്.

➡️ മേൽപറഞ്ഞ എല്ലാ കൂടിച്ചേരലുകളിലും പങ്കടുക്കുന്നവർ മാസ്ക് ധരിക്കുന്നുവന്നും സാമൂഹിക അകലം പാലിക്കുന്നുവെന്നും മറ്റ് കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ
പാലിക്കുന്നുണ്ട് എന്നും ഉറപ്പാക്കേണ്ടതാണ്.

➡️ രോഗവ്യാപന പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ടയ്ന്മെൻ്റ് സോണുകളല്ലാത്ത പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം ഇനിയാരു ഉത്തരവുണ്ടാവുന്നത് വരെ വൈകിട്ട് 7.00 മണി വരെയായിരിക്കും.

➡️ വ്യാപാരസ്ഥാപനങ്ങൾ, കായിക പരിശീലന കേന്ദ്രങ്ങൾ, സ്റ്റേഡിയങ്ങൾ
എന്നിവിടങ്ങളിൽ എത്തുന്നവരുടെ വിവരങ്ങൾ കാവിഡ് 19 ജാഗ്രത പോർട്ടലിലെ വിസിറ്റഴ്സ് ലിസ്റ്റിൽ രേഖപ്പെടുത്തേണ്ടതാണ്.

➡️ ഇതിൽ വീഴ്ച വരുത്തുന്ന വ്യാപാര സ്ഥാപനങ്ങൾ, കായികപരിശീലന കേന്ദ്രങ്ങൾ എന്നിവ തുടർന്ന് പ്രവർത്തിക്കാൻ അനുവദിക്കുന്നതല്ല.
Previous Post Next Post
3/TECH/col-right