Trending

ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ അഞ്ചിന് അധ്യാപക ദിനത്തിൽ കേരള സംസ്ഥാന സർക്കാർ മികച്ച അധ്യാപകർക്ക് നൽകുന്ന സംസ്ഥാന അധ്യാപക അവാർഡിന് കോഴിക്കോട് ജില്ലയിലെ കോക്കല്ലൂർ ഗവ. ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ എം.കെ.ഗണേശൻ അർഹനായി.

ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ അഞ്ചിന് അധ്യാപക ദിനത്തിൽ കേരള സംസ്ഥാന സർക്കാർ മികച്ച അധ്യാപകർക്ക് നൽകുന്ന സംസ്ഥാന അധ്യാപക അവാർഡിന് കോഴിക്കോട് ജില്ലയിലെ കോക്കല്ലൂർ ഗവ. ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ എം.കെ.ഗണേശൻ അർഹനായി.ഹിന്ദി അധ്യാപകൻ എന്ന നിലയിൽ വിദ്യാഭ്യാസ കാര്യങ്ങളിലും പ്രിൻസിപ്പൽ എന്ന നിലയിൽ വിദ്യാലയത്തിന്റെ സമഗ്ര അഭിവൃദ്ധിക്കുമായി നൽകിയ ആത്മാർത്ഥ സേവനങ്ങൾക്കുള്ള അംഗീകാരമാണ് ഈ അവാർഡ്.

1990ൽ സർക്കാർ സർവ്വീസിൽ പ്രവേശിച്ച് കഴിഞ്ഞ മുപ്പത് വർഷങ്ങളായി അധ്യാപകനായി സേവനമനുഷ്ഠിക്കുകയാണ്. ജി.എച്ച്.എസ്.എസ് അച്ചൂർ, ജി.എച്ച്.എസ്.എസ് കാക്കവയൽ, ജി.എച്ച്.എസ്.എസ് കുറ്റ്യാടി എന്നിവിടങ്ങളിൽ ഹൈസ്കൂൾ അധ്യാപകനായും ജി.എച്ച്.എസ്.എസ് പൂനൂർ, ജി.ജി.എച്ച്.എസ്.എസ് നടക്കാവ് എന്നിവിടങ്ങളിൽ ഹയർ സെക്കൻററി അധ്യാപകനായും സേവനമനുഷ്ഠിച്ചു.2009 ൽ കോഴിക്കോട് ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ പ്രിൻസിപ്പലായി.തുടർന്ന് ജി.ബി.എച്ച്.എസ്.എസ് തിരൂരിൽ പ്രിൻസിപ്പലായി. 2013 മുതൽ കോക്കല്ലൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പ്രിൻസിപ്പലാണ്.

കുട്ടികളുമായും സഹപ്രവർത്തകരുമായും പിടിഎയുമായും ജനപ്രതിനിധികളുമായും നാട്ടുകാരുമായും ഹൃദയബന്ധം പുലർത്തുന്ന ജനകീയ അധ്യാപകൻ ആയ ഇദ്ദേഹം എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ, കോഴിക്കോട് കോർപ്പറേഷന്റെ വിദ്യാഭ്യാസ ഇംപ്ലിമെന്റിംഗ് ഓഫീസർ, തിരൂർ മുനിസിപ്പാലിറ്റി എജ്യുക്കേഷൻ കൗൺസിൽ ചെയർമാൻ, സബ് ജില്ല കലോത്സവ ജനറൽ കൺവീനർഎന്നീ നിലകളിൽ സജീവമായി പ്രവർത്തിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലേക്ക് നടക്കാവ് ഹയർ സെക്കന്ററി സ്കൂളിനെ ഉയർത്തുന്നതിൽ എം.എൽ.എയോടൊപ്പം പ്രാരംഭ യോഗങ്ങളിലെല്ലാം സജീവമായിരുന്നു. ഏഴ് വർഷങ്ങളായി കോക്കല്ലൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിന്റെ വിദ്യാഭ്യാസ മികവിന്റെയും ഭൗതികസൗകര്യ വികസനത്തിന്റെയും ചാലകശക്തിയാണ് ഇദ്ദേഹം. സ്വകാര്യ സ്ഥലമുടമകളായ സഫിയ - ഉമ്മർദമ്പതികളിൽ നിന്ന് 96 സെൻറ് സ്ഥലം കോക്കല്ലൂർ സ്കൂളിന് സൗജന്യമായി ലഭിച്ചത് ഇദ്ദേഹം പ്രിൻസിപ്പലായ സമയത്താണ്.
ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ തുടർച്ചയായി മൂന്നു വർഷങ്ങളിൽ കോക്കല്ലൂർ ഹയർ സെക്കന്ററി ജേതാക്കളായതും മൂന്നു വർഷങ്ങളിൽ നന്മ അവാർഡ് നേടിയതും എൻ.എസ്.എസിന്റെ ദത്തു ഗ്രാമത്തിലെ പച്ചക്കറി കൃഷിക്ക് അവാർഡ് നേടിയതും സ്കൗട്ട് ട്രൂപ്പ് ചീഫ് മിനിസ്റ്റേഴ്സ് സംസ്ഥാന പുരസ്കാരം നേടിയതും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നാടകം, ചവിട്ടുനാടകം എന്നീ ഇനങ്ങളിൽ വിജയം നേടിയതും ഹയർ സെക്കന്ററിയുടെ രജത ജൂബിലി ആഘോഷം നടന്നതും ജില്ലാ സ്കൂൾ പ്രവേശനോത്സവം നടന്നതും പൂർവ്വ വിദ്യാർത്ഥി സംഘമായ ഇക്കോസ് സജീവമായി രംഗത്തിറങ്ങിയതും ഇദ്ദേഹം പ്രിൻസിപ്പലായ സമയത്താണ്.
കോക്കല്ലൂർ വിദ്യാലയം പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ അഭിമാനാർഹമായ നേട്ടത്തിനോടൊപ്പം സംസ്ഥാന സർക്കാർ അനുവദിച്ച മൂന്നു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ തകൃതിയായി നടന്നു കൊണ്ടിരിക്കുകയും ചെയ്യുന്ന സമയത്താണ് പ്രിൻസിപ്പലിന്റെ സംസ്ഥാന അധ്യാപക അവാർഡ് നേട്ടവും വന്നു ചേർന്നിരിക്കുന്നത്.
ബാലുശ്ശേരി വട്ടോളി ബസാറിൽ പരപ്പുറത്ത് ചാലിൽ നീലിമയിൽ അച്ഛൻ കുഞ്ഞിരാമൻ വൈദ്യർ, അമ്മ നാരായണി, പേരാമ്പ്ര പിന്നോക്ക സമുദായ വികസന കോർപ്പറേഷനിൽ ജോലി ചെയ്യുന്ന ഭാര്യ ബേബി റീന, മക്കൾ മേധ, മനിയ എന്നിവരോടൊപ്പം താമസം.
Previous Post Next Post
3/TECH/col-right