Trending

ഇനിയില്ല....കാരുണ്യതീരത്തിൽ ആ സ്‌നേഹ സാന്നിധ്യം, വിട ആദിഷ് സദൻ (23)

പൂനൂർ: എമ്മം പറമ്പ് കോട്ടക്കുന്നുമ്മൽ ആദിഷ് സദൻ (23) നിര്യാതനായി.കാരുണ്യതീരം സ്പെഷൽ സ്കൂൾ ലെ വിദ്യാർത്ഥിയായിരുന്നു.പിതാവ്: കോട്ടക്കുന്നുമ്മൽ സദാനന്ദൻ.മാതാവ്: ബേബി ഷൈജ.സഹോദരങ്ങൾ: അഭിനന്ദ് സദൻ, അദീഖ സദൻ.

BSNL റിട്ട: ഉദ്യോഗസ്ഥ സുമതിയുടെ മകളുടെ മകനാണ് മരണമടഞ്ഞ ആദിഷ്.സഞ്ചയനം ഞായറാഴ്ച.

ഇനിയില്ല.... കാരുണ്യ തീരത്തിൽ ആ സ്‌നേഹ സാന്നിധ്യം, വിട ആദിഷ്

കാരുണ്യതീരം സ്‌പെഷ്യല്‍ സ്‌കൂളിന്റെ തുടക്കകാലം മുതലുള്ള വിദ്യാര്‍ത്ഥിയും കാമ്പസിലെ നിറസാന്നിധ്യവുമായിരുന്ന  ആദിഷ് ഇനിയില്ല. സ്‌കൂളില്‍ ചേര്‍ന്ന സമയത്ത് സഹവിദ്യാര്‍ത്ഥികളുമായും മറ്റും പൊരുത്തപ്പെടാന്‍ ഏറെ സമയമെടുത്ത ആദിഷ് സ്‌കൂളിലെ നിറസാന്നിധ്യമായി മാറുന്നതാണ് പിന്നീട് കണ്ടത്. കാമ്പസില്‍ ഒരിക്കലെങ്കിലുമെത്തിയവര്‍ക്ക് ആദിഷിനെ മറക്കാനാവില്ല. 

വരുന്നവരെ സ്വീകരിക്കാനും അവര്‍ക്ക് ഇരിപ്പിടം നല്‍കാനുമൊക്കെ മുന്‍പന്തിയില്‍ ആദിഷായിരുന്നു.ആദിഷിന് സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. കേള്‍വിക്കുറവും ശാരീരികമായും ബുദ്ധിപരമായും വെല്ലുവിളി നേരിട്ടിരുന്നെങ്കിലും മറ്റുള്ളവരുമായി സ്‌നേഹബന്ധം ഉണ്ടാക്കാന്‍ ആദിഷിന് ഇതൊന്നും തടസമായിരുന്നില്ല. കാമ്പസില്‍ എത്തുന്നവരുമായി സംസാരമൊന്നുമില്ലെങ്കിലും അവരുടെ പേനയും കണ്ണടയും ആദിഷ് സ്‌നേഹത്തോടെ കൈക്കലാക്കും. കുറച്ചു കഴിഞ്ഞ് ടീച്ചര്‍മാര്‍ ആവശ്യപ്പെടുമ്പോള്‍ ഒരു പുഞ്ചിരിയോടെ തിരികെ നല്‍കും. മറ്റുള്ളവരുമായി എളുപ്പത്തിൽ ഇടപെടുന്ന ആദിഷിനെ എല്ലാവർക്കും ഏറെ ഇഷ്ടമായിരുന്നു.ആദിഷിന്റെ വേര്‍പാട് സഹവിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഏറെ വേദനയാണുണ്ടാക്കിയിരിക്കുന്നത്. 
ആദിഷിനോട്  മാതാപിതാക്കൾ കാണിക്കുന്ന സ്നേഹം  എന്നെ ഏറെ അത്ഭുതപ്പെടുത്തിയിരുന്നു. ലോക്ക് ഡൗൺ സമയത്ത്      അച്ചനോടൊന്നിച്ച് കൃഷിയിലും , അടുത്ത വീട്ടിൽ താമസിക്കുന്ന  പാവപ്പെട്ട വ്യക്തിക്ക് ഭക്ഷണമെത്തിക്കുന്നതിനു മെല്ലൊം പങ്ക് ചേർന്ന് വീട്ടിൽ താരമായിരുന്നു ആദിഷ്.കാരുണ്യതീരത്തിൻ്റെ ഭൗതിക സാഹചര്യത്തിൽ  ആദിഷ് അടക്കമുള്ള ചില കുട്ടികൾക്ക്  ഉപയോഗിക്കാൻ വേണ്ടി പ്രത്യേകമായ പദ്ധതികൾ ആലോചിക്കുന്ന ഘട്ടത്തിലാണ് പ്രിയ ആദിഷ് മോൻ്റെ വേർപാട് .ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്റെ സജീവ പ്രവര്‍ത്തകരായ എം.എംപറമ്പ് സ്വദേശകളായ സദാനന്ദന്റെയും ഷൈജയുടെയും മകനാണ്.

Previous Post Next Post
3/TECH/col-right