Trending

റേ​ഷ​ന്‍ ക​ട​ക​ളി​ലൂ​ടെ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്​​ത കോ​വി​ഡ്​ അ​തി​ജീ​വ​ന​ക്കി​റ്റു​ക​ള്‍ കൈ​പ്പ​റ്റാ​ത്ത ഗു​ണ​ഭോ​ക്​​താ​ക്ക​ള്‍​ക്ക്​ റേ​ഷ​ന്‍ ന​ല്‍​കി​ല്ലെ​ന്ന്​ സ​ര്‍​ക്കാ​ര്‍.

റേ​ഷ​ന്‍ ക​ട​ക​ളി​ലൂ​ടെ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്​​ത കോ​വി​ഡ്​ അ​തി​ജീ​വ​ന​ക്കി​റ്റു​ക​ള്‍ കൈ​പ്പ​റ്റാ​ത്ത ഗു​ണ​ഭോ​ക്​​താ​ക്ക​ള്‍​ക്ക്​ റേ​ഷ​ന്‍ ന​ല്‍​കി​ല്ലെ​ന്ന്​ സ​ര്‍​ക്കാ​ര്‍. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഏ​പ്രി​ല്‍ ര​ണ്ടാം പ​കു​തി മു​ത​ല്‍ മേ​യ്​ അ​വ​സാ​നം വ​രെ ന​ല്‍​കി​യ ക​രു​ത​ല്‍ കി​റ്റു​ക​ള്‍ വാ​ങ്ങാ​ത്ത അ​ന്ത്യോ​ദ​യ, മു​ന്‍​ഗ​ണ​ന, സം​സ്ഥാ​ന സ​ബ്​​സി​ഡീ കാ​ര്‍​ഡു​ട​മ​ക​ള്‍​ക്ക്​ ഇ​നി മു​ത​ല്‍ റേ​ഷ​ന്‍ വി​ഹി​തം​ ന​ല്‍​കേ​ണ്ട​തി​ല്ലെ​ന്നാ​ണ്​ നി​ര്‍​ദേ​ശം.കി​റ്റ്​ വാ​ങ്ങാ​ത്ത​വ​ര്‍​ക്ക്​ വീ​ണ്ടും റേ​ഷ​ന്‍ വാ​ങ്ങാ​ന്‍ അ​ര്‍​ഹ​ത ല​ഭി​ക്കാ​ന്‍​ കാ​ര​ണം ബോ​ധി​പ്പി​ക്കാ​ന്‍ അ​വ​സ​രം ന​ല്‍​കും.


ഇ​ത്ത​ര​ക്കാ​ര്‍ റേ​ഷ​ന്‍ വാ​ങ്ങാ​ന്‍​ അ​​നര്‍​ഹ​ര​ല്ലെ​ന്ന ക​ണ്ടെ​ത്ത​ലാ​ണ്​ പൊ​തു​വി​ത​ര​ണ വ​കു​പ്പി​നു​ള്ള​ത്.ഇ​വ​ര്‍​ക്കെ​തി​രെ ആ​വ​ശ്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. കി​റ്റ്​ വാ​ങ്ങാ​ത്ത​വ​രു​ടെ കാ​ര്‍​ഡ്​ വി​വ​ര​ങ്ങ​ള്‍ റേ​ഷ​ന്‍ മാ​നേ​ജ്​​മെന്‍റ്​ സി​സ്​​റ്റ​ത്തി​ല്‍​നി​ന്ന്​ നീ​ക്ക​ണം.ദേ​ശീ​യ ഭ​ക്ഷ്യ​ഭ​ദ്ര​ത നി​യ​മ​മ​നു​സ​രി​ച്ച്‌​ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ അ​വ​കാ​ശ​മാ​ണെ​ന്നി​രി​ക്കെ, ഇ​ത്​ നി​ഷേ​ധി​ച്ചാ​ല്‍ കാ​ര്‍​ഡ്​ ഉ​ട​മ​ക്ക്​ നി​യ​മ​പ​ര​മാ​യി ചോ​ദ്യം ​ചെയ്യാ​ന്‍ അ​വ​കാ​ശ​മു​ണ്ട്.

സംസ്ഥാനത്തെ മുപ്പതിനായിരത്തിലേറെ റേഷൻ കാർഡ് ഉടമകൾ കഴിഞ്ഞ ആറ് മാസമായി തുടർച്ചയായി റേഷൻ വാങ്ങാത്തവരും സൗജന്യ ഭക്ഷ്യകിറ്റ് വാങ്ങാത്തവരുമാണെന്ന് പൊതുവിതരണ വെബ്‌സൈറ്റിൽ നിന്ന് മനസിലായിട്ടുണ്ട്. ഇവരുടെ മുൻഗണനാ പദവിയുടെ അർഹത പരിശോധിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

മുൻഗണനാ പദവി ഉണ്ടായിട്ടും അർഹതപ്പെട്ട വിഹിതം വാങ്ങാതെ ലാപ്‌സാക്കുന്നത് വെയിറ്റിംഗ് ലിസ്റ്റിലുള്ള കുടുംബങ്ങളോടു കാട്ടുന്ന അനീതിയാണ്. ഇവരുടെ വിശദാംശങ്ങളാണ് പരിശോധിക്കുന്നത്.ഇത്തരത്തിൽ റേഷനും അതിജീവന കിറ്റും വാങ്ങാത്തവരുടെ പട്ടിക എല്ലാ റേഷൻ കടകളിലും  വില്ലേജ് ഓഫീസുകളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പ്രദർശിപ്പിക്കും. 

റേഷൻ വാങ്ങാത്ത കാർഡ് ഉടമകൾക്ക് നോട്ടീസ് നൽകി അവർക്ക് പറയാനുള്ളത് കണക്കിലെടുത്തു മാത്രമേ തീരുമാനമെടുക്കൂയെന്നും അറിയിച്ചു.
Previous Post Next Post
3/TECH/col-right