താമരശ്ശേരി:ഓൺലൈൻ വാർത്താ രംഗത്ത് പ്രവർത്തിക്കുന്നവരുടെ ഇന്ത്യയിലെ ആദ്യത്തെ സംഘടനയായ ഓൺലൈൻ മീഡിയ അഡ്മിൻസ് കോഴിക്കേട് (OMAK) ഓണാഘോഷത്തോടനുബന്ധിച്ച് അംഗങ്ങൾക്കായി നടത്തിയ മെഗാ നറുക്കെടുപ്പിൻ കേരളാ ഫ്രീലാൻസ് വാർത്താ ഗ്രൂപ്പ് അഡ്മിൻ സുജിത് കുട്ടനാരി സമ്മാനാർഹനായി.


കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള 1500 ഓളം വാർത്താ ഗ്രൂപ്പുകളുടെ അഡ്മിൻമാർ നിലവിൽ OMAK ൽ അംഗങ്ങളാണ്.ഓണത്തിനോടനുബന്ധിച്ച് സംഘടനയിലെ അംഗങ്ങൾക്കെല്ലാവർക്കും ഓണസമ്മാനവും നൽകുന്നുണ്ട്.താമരശ്ശേരിയിലെ പ്രമുഖ ഗ്രാനൈറ്റ് ആൻ്റ് മാർബിൾ വ്യാപാര സ്ഥാപനമായ റിയൽ സ്റ്റോൺ മാർബിൾസ് & ഗ്രാനൈറ്റ് സിൻ്റെ സഹകരണത്തോടെയാണ് ഓണസമ്മാന വിതരണം.

ഓൺലൈൻ പരിപാടികൾക്ക് ഒമാക് പ്രസിഡൻ്റ് സത്താർ കൂടത്തായി,സിക്രട്ടറി ഫാസിൽ തിരുവമ്പാടി,  ഫൈസൽ പെരുവയൽ,റഊഫ് എളേറ്റിൽ, ഹുനൈസ് പരപ്പൻ പൊയിൽ, ബഷീർ പി.ജെ ,അബീഷ്, ജോർജ് കുട്ടി കൂടരഞ്ഞി,അജി ബാലുശ്ശേരി,രമനീഷ്‌  കോരങ്ങാട്, മജീദ് താമരശ്ശേരി, സിദ്ദീഖ് പന്നൂർ, അഷ്ഹർ എളേറ്റിൽ,ഹബീബി തിരുവമ്പാടി,പ്രകാശ് മുക്കം  തുടങ്ങിയവർ നേതൃത്വം നൽകി