Trending

അബുദാബിയിൽ ഭക്ഷണശാലയില്‍ അപകടം; രണ്ട് മരണം

അബുദാബി:അബുദാബിയിലെ ഭക്ഷണശാലയില്‍ തിങ്കളാഴ്ച രാവിലെയുണ്ടായ പൊട്ടിത്തെറിയില്‍ രണ്ടുപേര്‍ മരിച്ചു. കെട്ടിടത്തിലുണ്ടായിരുന്ന ആളും അതുവഴി നടന്നുപോകവേ സ്‌ഫോടനാവശിഷ്ടം ശരീരത്തില്‍ പതിച്ച ആളുമാണ് മരിച്ചത്.


പാചകവാതക ചോര്‍ച്ചയാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷം അബുദാബി പോലീസ് അറിയിച്ചു.അബുദാബി റാഷിദ് ബിന്‍ സായിദ് സ്ട്രീറ്റിലെ (എയര്‍പോര്‍ട്ട് റോഡ്) കെ.എഫ്.സി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് അപകടം നടന്നത്.


സുരക്ഷാസേനയെത്തി പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലേക്കും കെട്ടിടത്തില്‍ കുടുങ്ങിയവരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്കും മാറ്റി. ആവശ്യമുള്ളവര്‍ക്ക് താല്‍കാലിക താമസകേന്ദ്രവും ലഭ്യമാക്കി. ഇതുവഴിയുള്ള റോഡുകള്‍ പോലീസ് അടച്ചു.


റസ്റ്റോറന്റ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ താഴത്തെ നില പൂര്‍ണമായി തകര്‍ന്നു. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ചില  വാഹനങ്ങള്‍ക്കും കേടുപാടുകള്‍ പറ്റി. ശക്തമായ സ്‍ഫോടനമായിരുന്നുവെന്നും പ്രദേശത്താകെ ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായയും ദൃക്സാക്ഷികളില്‍ ചിലര്‍ പറഞ്ഞു.
 

Previous Post Next Post
3/TECH/col-right