കോവിഡ് പോസിറ്റീവായതിനാൽ ഫാറൂഖ് കോളേജ് കൊറോണ കെയർ സെൻ്ററിൽ ചികിത്സയിൽ കഴിയുന്ന നൂറ്റി മുപ്പതോളം അന്തേവാസികൾക്ക് ഓണമുണ്ണാൻ അവസരമൊരുക്കി ഒരു സംഘം യുവാക്കൾ.

ജീവകാരുണ്യ പ്രവർത്തകൻ മഠത്തിൽ അബ്ദുൾ അസീസിൻ്റെ നേതൃത്വത്തിൽ സിദ്ദിഖ് കണ്ണാറമ്പത്ത്, രജീഷ് ബി, നൗഷാദ് വൈ എം ആർ സി, സഹദ് നല്ലളം, റഫീഖ് ഒളവണ്ണ എന്നിവർ ചേർന്ന് സെൻ്ററിലെ മുഴുവൻ അന്തേവാസികൾക്കും ജീവനക്കാർക്കും ആരോഗ്യ പ്രവർത്തകർക്കും ബിരിയാണി നൽകി.എല്ലാവരും ഒരുമിച്ചിരുന്ന് ബിരിയാണി കഴിച്ചത് ഫാറൂഖ് കോളേജിലെ കൊറോണ കെയർ സെൻ്ററിൽ വേറിട്ട ഓണാഘോഷമൊരുക്കി.