നരിക്കുനി ഗ്രാമപഞ്ചായത്ത് കൃഷിഭവൻറെ ആഭിമുഖ്യത്തിൽ സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി പാലങ്ങാട് പാടശേഖരത്തിലെ പുതുശ്ശേരി പാലം വയലിൽ എളേറ്റിൽ ജി.എം.യു. പി.സ്കൂൾ അധ്യാപകനായ കോയ മാസ്റ്ററും,പള്ളിയോത്ത് പി.ടി.എം.യു.പി.സ്കൂൾ അധ്യാപകനായ ഖാദർ മാസ്റ്റർ എന്നിവർ കൃഷി ചെയ്ത ഔഷധ മൂല്യമുള്ള ബ്ലാക്ക് ജാസ്മിൻ നെല്ലിൻറെ വിളവെടുപ്പ് നടത്തി.
നൂറുമേനി വിജയം കൈവരിച്ച നെൽകൃഷി വിളവെടുപ്പ് ഉദ്ഘാടനം നരിക്കുനി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നെടുങ്കണ്ടത്തിൽ വേണു നിർവഹിച്ചു.പ്രസ്തുത ചടങ്ങിൽ നരിക്കുനി കൃഷിഭവനിലെ അസിസ്റ്റൻറ് കൃഷി ഓഫീസർ അബ്ദുൽ റഷീദ് സി കെ ,കൃഷി അസിസ്റ്റൻറ് അബ്ദുൽഖാദർ ഇ കെ ,ഹരിദാസൻ മാസ്റ്റർ , അബ്ദുൽസലാം , അബ്ദുറഹിമാൻ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.
Tags:
ELETTIL NEWS