Trending

ഓണാവധി അനധികൃത പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് ജില്ലയില്‍ പ്രത്യേക സ്‌ക്വാഡുകള്‍ കലക്ടറേറ്റില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം

ഓണം, മുഹറം എന്നിവയോടനുബന്ധിച്ച് ആഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ രണ്ടുവരെ തുടര്‍ച്ചയായി ആറു ദിവസം അവധി വരുന്നതിനാല്‍ ജില്ലയില്‍ അനധികൃത പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് ലാന്‍ഡ് റവന്യൂ ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തില്‍ വിവിധ സ്‌ക്വാഡുകള്‍ രൂപീകരിച്ചതായി ജില്ലാ കലക്ടര്‍ സാംബശിവ റാവു അറിയിച്ചു.  



അനധികൃത വയല്‍ നികത്തല്‍, മണല്‍ ഖനനം, പാറ ഖനനം, മരംമുറി തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനാണ് നടപടി.  താലൂക്ക് തലത്തില്‍ വിവിധ സ്‌ക്വാഡുകളെ ചുമതലയേല്‍പ്പിച്ചു.  ഇതുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു.  

ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ പൊതുജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കാം.  

കലക്ടറേറ്റ് കണ്‍ട്രോള്‍ റൂം- 0495 2371622
കോഴിക്കോട് താലൂക്ക്- 0495 2372966
താമരശ്ശേരി താലൂക്ക്- 0495 2223088
കൊയിലാണ്ടി താലൂക്ക്- 0496 2620235
വടകര താലൂക്ക്- 0496 2522361
Previous Post Next Post
3/TECH/col-right