Trending

റോഡ് ഉദ്ഘാടനം ചെയ്തു.

എളേറ്റിൽ:കിഴക്കോത്ത് ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത ഒന്നാം വാർഡിലെ മാളിയേക്കൽ - എളേറ്റിൽ ജി.എം.യു.പി സ്കൂൾ റോഡ് വാർഡ് മെമ്പർ കെ.എം ആഷിഖ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. 


ഇയ്യാട് റോഡിനേയും പാലങ്ങാട് റോഡിനേയും പരസ്പരം ബന്ധപ്പെടുത്തുന്ന ഒരു ബൈപ്പാസ് റോഡു കൂടിയാണിത്.ചടങ്ങിൽ മാളിയേക്കൽ മുഹമ്മദ്,വാർഡ് എ.ഡി.എസ്. പ്രസിഡണ്ട് ഹാജറ, അബ്ദുൽ അസീസ് എന്നിവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right