Trending

മടവൂർ ഗ്രാമപഞ്ചായത്തിൽ ജലനിധി സുസ്ഥിരത നവീകരണ പ്രവർത്തിക്ക് തുടക്കം

മടവൂർ :  2000-2003 വർഷത്തിൽ മടവൂർ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കിയ ജലനിധി ഒന്നാം ഘട്ടത്തിലെ 34 കുടിവെള്ള പദ്ധതികൾ സുസ്ഥിര താപദ്ധതിയിൽ ഉൾപെടുത്തി പുനരുദ്ധാരണവും നവീകരണവും നടത്തുവാൻ ഗ്രാമ പഞ്ചായത്ത് ഭരണസമിതി തീരുമാനം. അത് പ്രകാരം 2020-21 സാമ്പത്തിക വർഷം 6 കുടിവെള്ള പദ്ധതികൾ നവീകരിക്കുന്നതിനു വേണ്ടി 22 ലക്ഷം രൂപയുടെ പദ്ധതി അടങ്കലിനു സംസ്ഥാന സർക്കാറിൻ്റെ അനുമതി ലഭിച്ചതായി പ്രസിഡണ്ടു പി.വി.പങ്കജാക്ഷൻ അറിയിച്ചു.

സംസ്ഥാന സർക്കാരും, ഗ്രാമ പഞ്ചായത്തും, ഗുണഭോക്തൃസമിതിയും സംയുക്തമായിട്ടാണ് പദ്ധതിയുടെ ചിലവ് വഹിക്കുന്നത്. നവീകരണ പ്രവർത്തികളിൽ ഉൾപെടുത്തി ജലസ്രോതസുകളുടെയും ജലസംഭരണികളുടെയും പുനരുദ്ധാരണം, വിതരണ ശൃംഖലയിലെ കേടുപാടുകൾ സംഭവിച്ച പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കൽ, കാലഹരണപെട്ട പമ്പ് സെററുകളും അനുബന്ധമായ ഇലക്ട്രിക്ക് ഉപകരണങ്ങൾ മാറ്റി സ്ഥാപിക്കൽ, വീടുകളിൽ വാട്ടർ മീററർ സ്ഥാപിക്കൽ, തുടങ്ങിയവ ഉൾപെടുത്തിയിട്ടുണ്ടു്. 

പദ്ധതി നിർവ്വഹണം ഗുണഭോക്തൃസമിതിയുടെ ഭാരവാഹികൾ ഉൾപെടുന്ന ഗ്രാമ പഞ്ചായത്ത്തല ആക്ടിവിറ്റി കമ്മിറ്റി മുഖേനെയാണ്. അടുത്ത വർഷത്തോട് കൂടി ബാക്കിയുള്ള എല്ലാ കുടിവെള്ള പദ്ധതികളും സുസ്ഥിര താപദ്ധതിയിൽ ഉൾപെടുത്തി നവീകരിക്കാൻ ഭരണ സമിതി ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്.2024-ഓട് കൂടി ഗ്രാമപഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങൾക്കും ജലജീവൻ മിഷൻ പദ്ധതിയിൽ ഉൾപെടുത്തി ഗാർഹിക ടാപ്പ് കണക്ഷൻ നൽകുന്നത് വഴി നൂറ് ശതമാനം കുടിവെള്ള കണക്ഷനുള്ള ഗ്രാമ പഞ്ചായത്തായി മടവൂർ ഗ്രാമപഞ്ചായത്തിനെ മാറ്റുവാൻ ലക്ഷ്യമിടുന്നതായി പ്രസിഡണ്ട് അറിയിച്ചു.
Previous Post Next Post
3/TECH/col-right