Trending

ചിറകു വിടർത്തി കരിപ്പൂർ വിമാനത്താവളം; അടുത്തയാഴ്ച മുതൽ കൂടുതൽ സർവീസുകൾ

കോഴിക്കോട്:കരിപ്പൂർ വിമാനത്താവളം അടുത്തയാഴ്ച മുതൽ കൂടുതൽ സജീവമാകുന്നു.സെപ്റ്റംബർ രണ്ടാം തീയതി മുതൽ ഇൻഡിഗോ, സ്‌പൈസ് ജെറ്റ് സർവീസുകൾ പ്രഖ്യാപിച്ചു. ചെന്നൈ, ദൽഹി, ഹൈദരാബാദ് കേന്ദ്രങ്ങളിലേക്ക് പുതിയ ഫ്‌ളൈറ്റുകളും പ്രഖ്യാപിച്ചു. വിമാനാപകടം കരിപ്പൂരിന്റെ കുഴപ്പം കൊണ്ടല്ലെന്നാണ് വിദഗ്ധ സംഘങ്ങളുടെ കണ്ടെത്തൽ. വിമാന എൻജിന് സംഭവിച്ച തകരാറാണ് അപകട കാരണമെന്ന നിഗമനത്തിലാണ് സംഘം. ഇതോടെ, നിർത്തലാക്കിയ കോഡ്-ഇ വലിയ വിമാനങ്ങൾ പുനരാരംഭിക്കാനും സാധ്യതയേറി.




സെപ്റ്റംബർ രണ്ടാം തീയതി മുതൽ ഹൈദരാബാദ്-കോഴിക്കോട്, 17 മുതൽ മുംബൈ-കോഴിക്കോട്, 25 മുതൽ ദൽഹി-കോഴിക്കോട്, ചെന്നൈ-കോഴിക്കോട്, ഒക്ടോബർ ഒന്നു മുതൽ മുംബൈ-കോഴിക്കോട് സെക്ടറിൽ സ്‌പൈസ് ജെറ്റ് സർവീസുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു.
 

കരിപ്പൂർ വിമാനത്താവള ദുരന്തത്തിനിടയാക്കിയ കാരണം വിമാനത്താവളത്തിന്റെ അപാകം മൂലമല്ലെന്നാണ് ക്യാപ്റ്റൻ എസ്.എസ്.ചൗഹാറിന്റെ നേതൃത്വത്തിൽ നടന്ന   ഡി.ജി.സി.എയുടെയും, വിവിധ വിദഗ്ധ സംഘങ്ങളുടെയും പരിശോധനയുടെ പ്രാഥമിക അന്വേഷണ വിലയിരുത്തൽ.
കോഡ് ഡി-കാറ്റഗറിയിലുള്ള കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ ഇത്രയും ചെറിയ വിമാനം ലാൻഡ് ചെയ്യുമ്പോൾ അപകട സാധ്യത വളരെ കുറവാണെന്നാണ് സംഘത്തിന്റെ വിലയിരുത്തൽ. വിമാനത്തിന് ദിശാ നിർണയം നൽകുന്ന ഐ.എൽ.എസ് സംവിധാനവും പ്രവർത്തന ക്ഷമമായിരുന്നു. എന്നാൽ ഇതിന്റെ അനുവദനീയ പരിധിയിൽ ആണോ അപകടം നടന്നതെന്ന് സംഘം സംശയിക്കുന്നു. 


ഈ സാഹചര്യത്തിൽ അന്വേഷണം വിമാന എൻജിൻ തകരാർ സംഭവിച്ചോയെന്ന വിഷയത്തിലേക്ക് നീങ്ങുകയാണ്. ബോയിങ് കമ്പനി സാങ്കേതിക വിദഗ്ധരും, പുതിയ അന്വേഷണ സംഘമായ നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് ഉദ്യോഗസ്ഥരും ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് മലബാർ ഡെവലപ്‌മെന്റ് കൗൺസിൽ (എം.ഡി.സി) ആവശ്യപ്പെട്ടു. 

വിമാന ടച്ചിങ് ലൈനും മറികടന്നാണ് വിമാനം തെന്നി മാറി അപകടം വരുത്തിയത്. റൺവേയ്ക്ക് താഴെ നനഞ്ഞ മണ്ണിലേക്കാണ് എൻജിൻ ഭാഗം വീണത് ഇന്ധനം കൂടുതൽ പരന്നൊഴുകിയെങ്കിലും തീപ്പിടിക്കാത്തത് കൊണ്ടാണ് കൂടുതൽ മരണം സംഭവിക്കാതിരുന്നതെന്നും അഗ്‌നിരക്ഷാ സേനയുടെ ഇടപെടലും സംഘം പരാമർശിച്ചു. പരമാവധി ഇന്ധനം തീർന്നത് കൊണ്ടാണ് തീ പടരാതിരുന്നതെന്നും നിഗമനമുണ്ടായി. 


റൺവേയിൽ റബർ നിക്ഷേപം ഉണ്ടായതാണ് വിമാനം തെന്നിമാറിയതെന്ന നിഗമനം ശരിയല്ലെന്നും, സംഭവം നടന്ന ഓഗസ്റ്റ് 7 ന് രാവിലെ റബർ കഷ്ണങ്ങൾ മാറ്റിയതായി സി.സി.ടി.വി ദൃശ്യം സാക്ഷ്യപ്പെടുത്തി. കേടായ ഐ.എൽ.എസിന്റെ ഭാഗങ്ങൾ ആന്റിനക്കും അനുബന്ധ പാർട്‌സ്‌കൾക്കും ഗുണകരമല്ലെന്ന്് മനസ്സിലാക്കി ഉടനെ 21/08/2020 ന് പുതിയ പ്രസ്തുത ഉപകരണങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ മഹാരാഷ്ട്രയിലെ ഗോണ്ടിയ എയർപോർട്ടിൽ നിന്നും കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ചു കഴിഞ്ഞു.
 

കേരള സർക്കാരും ജനപ്രതിനിധികളും വിവിധ സംഘടനകളും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിലും ഡി.ജി.സി.എയിലും സമ്മർദം ചെലുത്തിയാൽ അനുകൂല റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നിർത്തലാക്കിയ കോഡ് ഇ വലിയ വിമാനങ്ങൾ പുനരാരംഭിക്കാനും, അപേക്ഷ നൽകി പുതിയ സർവീസുകൾ ആരംഭിക്കാൻ തയാറായ വിമാന കമ്പനികൾക്ക് അനുമതി ലഭിക്കുമെന്നും കൗൺസിൽ ഭാരവാഹികൾ അഭ്യർഥിച്ചു. 

ഈ ആവശ്യം അനുഭാവപൂർവം പരിഗണിക്കണമെന്നും മരിച്ചവർക്കും പരിക്കു പറ്റിയവർക്കും അർഹതപ്പെട്ട ഇൻഷുറൻസ് തുക നൽകാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കൗൺസിൽ രക്ഷാധികാരി ഡോ. എ.വി അനൂപും പ്രസിഡന്റ് ഷെവലിയാർ സി.ഇ.ചാക്കുണ്ണിയും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും ബന്ധപ്പെട്ടവർക്കും ഇ-മെയിൽ വഴിയും പോസ്റ്റൽ വഴിയും ഈ ആവശ്യങ്ങൾ ചൂണ്ടിക്കാണിച്ച് നിവേദനം സമർപ്പിച്ചിട്ടുണ്ട്.


റൺവേ വികസനം; പുതിയ മാസ്റ്റർ പ്ലാനുമായി മലബാർ
ഡെവലപ്മെന്റ് ഫോറം.

 

പള്ളിക്കൽ: മലബാർ ഡെവലപ്പ്മെന്റ് ഫോറം കരിപ്പൂർ വിമാനത്താവളത്തിന്റെ വി കസനത്തിനായി പുതിയ മാസ്റ്റർ പ്ലാൻ തയ്യാറാക്കി. ഇതിന്റെ ഭാഗമായി വിമാനത്താവളത്തിന്റെ റൺവേയുടെ നീളം നിലവിലുള്ള 2,700 മീറ്ററിൽ നിന്നും 3,200 മീറ്റർ നീളമാക്കി വർധിപ്പിക്കാനുള്ള പുതിയ മാസ്റ്റർ പ്ലാൻ നിർദേശം മലബാർ ഡെവലപ്പ്മെന്റ് ഫോറം കേന്ദ്ര സർക്കാറിനും പാർലമെന്റിന്റെ സ്ഥിരംസമിതി അധ്യക്ഷൻ ജി വെങ്കിടേഷ് എം പിക്കും സമർപ്പിച്ചു. 

നിലവിലെ കിഴക്കു ഭാഗത്ത് റൺവെ നമ്പർ 28ൽ നിന്നും ബന്ധിപ്പിച്ച് 500 മീറ്റർ റൺവെ നീളം കൂട്ടാൻ 22 ഏക്കർ ഭൂമി മാത്രമേ ഏറ്റെടുക്കേണ്ടതുള്ളു. നിലവിൽ കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് ആവശ്യമായ ഐ സി എ ഒ 9981 നിയമപ്രകാരമുള്ള എല്ലാ സാങ്കേതിക മികവുകളുമുണ്ട്.
Previous Post Next Post
3/TECH/col-right