Trending

നരിക്കുനിയിലെ കോവിഡ് സാമൂഹ്യ വ്യാപനം:ജനങ്ങളുടെ ആശങ്ക അകറ്റണം

നരിക്കുനി :നരിക്കുനി ഗ്രാമ  പഞ്ചായത്തിലെ കണ്ടെയിൻമെൻറ് സോണായ വാർഡിൽ ഉറവിടമറിയാത്ത ഒരു പോസിറ്റീവ് കേസ് വഴി  സമ്പർക്കത്തിലൂടെ രോഗവ്യാപിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുവെന്നു ഉറപ്പുവരുത്താനും കൃത്യമായും സമയബന്ധിതമായും  സമ്പർക്ക പട്ടിക ഉൾപ്പടെ പുറത്ത് വിട്ട്    ജനങ്ങൾക്കുള്ള ആശങ്ക അകറ്റുന്നതിനും ഗ്രാമ പഞ്ചായത്ത് അധികാരികളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.


കണ്ടെൻമെന്റ് സോണിൽ ഉൾപ്പെട്ട  വാർഡിൽ ഉള്ളവർക്ക് കൃത്യമായ മുന്നറിയിപ്പുകൾ നൽകുന്നതിലും  അവശ്യസാധനങ്ങൾ ഉൾപ്പെടെയുള്ളവ എത്തിക്കുന്നതിന് ആവശ്യമായ ആർ ആർ ടി വളണ്ടിയർമാരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും   ബന്ധപ്പെട്ട അധികാരികൾ അലംഭാവം കാണിക്കുന്നതായി പരാതികൾ ഉയരുന്നുണ്ട്.ഇതിന്റെ ഫലമായി രോഗ വ്യാപനം കൂടുമോഎന്ന ആശങ്കയും നിലവിലുണ്ട്. 

നരിക്കുനി ഒഴികെ സമീപ പ്രദേശങ്ങളിലെ പഞ്ചായത്തുകളിൽ വളരെ വ്യവസ്ഥാപിതമായി ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുകയും പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാരും ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പ് അധികൃതരും നേരിട്ട്  പൊതുജനങ്ങളുടെ ആശങ്ക അകറ്റുന്നതിനുള്ള ഉപാധികളും  ചെയ്യുമ്പോൾ നരിക്കുനി പഞ്ചായത്തിൽ ബന്ധപ്പെട്ട അധികാരികളുടെ   മൗനം മൂലം മാറിമാറിവരുന്ന വാട്സപ്പ് മെസ്സേജുകളെയും  ഓൺലൈൻ വാർത്തകളെയും ആശ്രയിക്കേണ്ട ഗതികേടിലാണ് ജനങ്ങൾ 

കഴിഞ്ഞ ദിവസം തന്നെ റിപ്പോർട്ട് ചെയ്യുന്ന പോസിറ്റീവ് കേസുകളുടെ എണ്ണവും സമ്പർക്കവുമടക്കമുള്ള കാര്യങ്ങൾ സംബന്ധിച്ച് പരസ്പര വിരുദ്ധമായി വിവിധ പത്ര മാധ്യമങ്ങളിലടക്കം വന്ന   വാർത്തകളിലൂടെ  പൊതുജനങ്ങൾക്ക് ആശങ്കയുണ്ടാക്കുന്ന സാഹചര്യം തുടരാൻ പാടില്ല.ആയതിനാൽ ഇത്തരം വിഷയങ്ങളിൽ അടിയന്തിര പരിഹാരം അനിവാര്യമാണ്. കൃത്യമായ റൂട്ട് മാപ്പോ വാർത്താ കുറിപ്പോ ബന്ധപ്പെട്ടവരുടെ  വിശദീകരണങ്ങളോ ഇല്ലാത്തതു മൂലം സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പടെ പരസ്പര വിരുദ്ധമായി വാർത്തകൾ വരുന്ന പ്രവണത ഏറെ അപകടകാര്യമാണെന്നും യൂത്ത് ലീഗ് നരിക്കുനി പഞ്ചായത്ത്‌ കമ്മിറ്റി വിലയിരുത്തി.

ഇത്തരത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൃത്യമായ  പൊതുജനങ്ങൾക്ക്‌  ആശങ്കയുണ്ടാക്കുന്ന   സമീപനങ്ങൾ അവസാനിപ്പിക്കണമെന്നും.അടിയന്തിരമായി പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു   യൂത്ത് ലീഗ് ഭാരവാഹികൾ ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറിക്ക് നിവേദനം നൽകി.
Previous Post Next Post
3/TECH/col-right