Trending

മാവൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ പുതിയ കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു.

മാവൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിന് വേണ്ടി നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു.പൊതു വിദ്യാഭ്യാസ സംരക്ഷണ 
യജ്ഞത്തിന്‍റെ ഭാഗമായി അനുവദിച്ച 1.35 കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം 
നിര്‍മ്മിക്കുന്നത്. 
മൂന്ന് നിലകളിലായി നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ ആറ് ക്ലാസ് റൂമുകളും എല്ലാ നിലകളിലും ടോയ്ലറ്റുകളും ഉണ്ടാവും.കിഫ്ബി മുഖേന മാവൂര്‍ ഹയര്‍ സെക്കന്ററി സ്കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ 3 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനമായ ഇന്‍കലിനെയാണ് ആയതിന്‍റെ നിര്‍വ്വഹണ ഏജന്‍സിയായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്.

പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബാബു പറശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ 
പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റീന മുണ്ടേണ്ടാട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സുനിത 
പൂതക്കുഴിയില്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രവികുമാര്‍ പനോളി, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം. ധര്‍മ്മജന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ രാജി ചെറുതൊടുകയില്‍, ഹെഡ് മാസ്റ്റര്‍ പി. മുഹമ്മദലി സംസാരിച്ചു. 

പൊതുമരമത്ത് കെട്ടിട വിഭാഗം എക്സി.എഞ്ചിനീയര്‍ കെ.ലേഖ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.പ്രിന്‍സിപ്പല്‍ ടി.എം ഷൈലജാ ദേവി സ്വാഗതവും പി.ടി.എ പ്രസിഡന്‍റ് എന്‍.സുരേഷ് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right