എളേറ്റിൽ:ഓണം ഉത്സവത്തോടനുബന്ധിച്ച് കേരള സർക്കാർ സ്ഥാപനമായ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഓണം ഖാദി മേളയുടെ താത്കാലിക വിപണന കേന്ദ്രം എളേറ്റിൽ വട്ടോളിയിൽ കനറാ ബാങ്കിനു സമീപം കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ.സി.ഉസ്സയിൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു.

ചടങ്ങിൽ കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത്‌ മെമ്പർ എം.എസ്. മുഹമ്മദ്‌ മാസ്റ്റർ ,എളേറ്റിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട്‌ ഖാദർ ഹാജി, വി.പി. സുൽഫിക്കർ ,ബി.സി.അഷ്‌റഫ്‌ എന്നിവർ പങ്കെടുത്തു.

മേളയിൽ ഖാദി തുണിത്തരങ്ങൾക്ക് 20 % മുതൽ 30% വരെ ഗവ: റിബേറ്റ് ലഭ്യമാണ്.