നരിക്കുനി:നരിക്കുനി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ സുഭിക്ഷ കേരളം പദ്ധതി ജനകിയാസൂത്രണ പദ്ധതി എന്നിവയുമായി സംയോജിച്ച് നടത്തുന്ന വരിങ്ങിലോറ അഞ്ച് ഏക്കറോളം വരുന്ന പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ: വബിത നിർവ്വഹിച്ചു.
രണ്ട് വർഷത്തോളമായി നരിക്കുനി കൃഷിഭവന്റെ നിർദേശപ്രകാരം ശാസ്ത്രീയ കൃഷി മുറകൾ ഉപയോഗിച്ച് കൊണ്ട് തരിശായി കിടന്ന അഞ്ച് ഏക്കറോളം സ്ഥലത്ത് തൊഴിലുറപ്പ് പദ്ധതി പഞ്ചായത്ത് വാർഷിക പദ്ധതികൾ എന്നിവ സംയോജിച്ച് കൊണ്ട് മഴക്കാല പച്ചക്കറി കൃഷി ആരം ഭിക്കുകയും വൻ ലാഭത്തിലെത്തുകയും ചെയ്തു.പരമ്പരാഗതമായി കാർഷികവൃത്തി മാത്രം ഉപജീവനമാക്കിയ കരിമ്പാലൻ വിഭാഗത്തിൽപ്പെട്ട 40 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.
ഏകദേശം 20 ടൺ പച്ചക്കറികൾ കഴിഞ്ഞ വർഷം ഉൽപ്പാദിപ്പിക്കുവാൻ സാധിച്ചു വിളവെടുപ്പിന് നരിക്കുനി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വസന്തകുമാരി,ആ മിന ടീച്ചർ ,വേണുഗോപാൽ,മറിയ കുട്ടി, കൃഷിഭവൻ അസിസ്റ്റന്റ് അബ്ദുൽ ഖാദർ ഇ കെ, രാമൻകുട്ടി,അബൂബക്കർ,ഷിനി,ഭാമി ,വസന്ത എന്നിവരും പങ്കെടുത്തു.
Tags:
NARIKKUNI